Latest News

ആരാധനാലയങ്ങള്‍ ഉടന്‍ തുറന്നു നല്‍കണം: മുസ്‌ലിം സംഘടനാ സംയുക്ത വേദി

ആരാധനാലയങ്ങള്‍ ഉടന്‍ തുറന്നു നല്‍കണം: മുസ്‌ലിം സംഘടനാ സംയുക്ത വേദി
X

ലോക്ഡൗണിന്റെ മറവില്‍ ആരാധനാ സ്വാതന്ത്രം നിഷേധിക്കുന്നതിനെതിരെ സംയുക്ത മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ കോട്ടയം ഗാന്ധിസ്‌ക്വയറില്‍ നടത്തിയ സൂചനാ സമരം

കോട്ടയം: മദ്യശാലകള്‍ തുറന്നാലും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ നേതൃത്വത്തില്‍ സൂചനാ സമരം നടത്തി. കോട്ടയം ഗാന്ധിസ്‌ക്വയറില്‍ നടത്തിയ പ്രതിഷേധ സമരം അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ഷിഫാര്‍ മൗലവി ഉദ്ഘാടനം ചെയ്തു. ആരാധനാലയങ്ങള്‍ തുറന്നു നല്‍കണമെന്ന് വിവിധ സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു.

ആരാധനാലയങ്ങളുടെ മഹത്വം അറിയുന്നവര്‍ക്കേ അതിന്റെ പ്രാധാന്യം അറിയൂ. മുസ്‌ലിം സമൂഹത്തെ സംബന്ധിച്ച് വെള്ളിയാഴ്ച ദിവസങ്ങള്‍ പുണ്യമായ ദിനമാണ്. ക്രൈസ്തവരെ സംബന്ധിച്ച് ഞായറാഴ്ചകള്‍ പുണ്യമായ ദിനമാണ്. ക്ഷേത്രങ്ങളിലും ആരാധനകള്‍ നടക്കണം. എത്രയും വേഗം കൊവിഡ് മാനദണ്ഡള്‍ പാലിച്ചുതന്നെ സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ നടപടി സ്വീകരിക്കണം. ആരാധനാലയങ്ങള്‍ തുറന്നുതന്നില്ലെങ്കില്‍ എല്ലാ മത പുരോഹിതന്മാരെ ഉള്‍പ്പെടുത്തി വരുംദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് നീക്കമെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു.

കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം ബി അമീന്‍ഷാ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം അസീസ് കുമാരനല്ലൂര്‍ , എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡണ്ട് യു നവാസ്, സമസ്ത കേരള സ്റ്റേറ്റ് ഓര്‍ഗനൈസിങ് സെക്രട്ടറി ഒ എം ശരീഫ് ദാരിമി, ജമാഅത്ത് കൗണ്‍സില്‍ ദക്ഷിണമേഖല വൈസ് ചെയര്‍മാന്‍ ടിപ്പു മൗലാന , താഹാ മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ) സാദിഖ് മൗലവി (ഇമാം കൗണ്‍സില്‍) വി ഒ അബുസാലി (കോട്ടയം മഹല്ല് കോഡിനേഷന്‍) പങ്കെടുത്തു.



Next Story

RELATED STORIES

Share it