Latest News

ആരും തട്ടികൊണ്ട് പോയതല്ല, ഇസ് ലാം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം: സിഖ് പെണ്‍കുട്ടി

ആരും തട്ടികൊണ്ട് പോയതല്ല, ഇസ് ലാം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരം: സിഖ് പെണ്‍കുട്ടി
X

ഇസ് ലാമാബാദ്: തന്നെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതം മാറ്റിയെന്ന കുടുംബത്തിന്റെ ആരോപണം തെറ്റാണെന്ന് സിഖ് പെൺകുട്ടി കോടതിയിൽ. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ നിന്ന് സിഖ് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി നിർബന്ധിച്ച് മതംമാറ്റിയെന്ന കേസിലാണ് 19കാരിയായ ജ​ഗ്ജീത് കൗറിന്റെ വെളിപ്പെടുത്തൽ. തനിക്ക് കുടുംബത്തില്‍ നിന്ന് വധഭീഷണിയുണ്ടെന്നും പെണ്‍കുട്ടി ലാഹോര്‍ കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. യഥാര്‍ഥ വിവാഹ രജിസ്റ്ററും മറ്റു രേഖകളും ഇതോടൊപ്പം പെണ്‍കുട്ടി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

'ഞാനൊരു സ്വതന്ത്രവ്യക്തിയാണ്. എനിക്ക് 19 വയസ്സായി. എന്റെ സ്വന്തം ഇഷ്ടപ്രകാരം ആ​ഗസ്ത് 28ന് മുഹമ്മദ് ഹസ്സന്‍ എന്ന ആളുമായി വിവാഹം നടന്നു. എന്റെ സിഖ് പേര് ജഗ്ജിത് കൗര്‍ എന്നാണ്. ഇസ്ലാം മതം സ്വീകരിച്ചതോടെ ഇത് ആയിഷ എന്ന് മാറ്റിയിട്ടുണ്ട്. ആരും എന്നെ തട്ടിക്കൊണ്ടുപോകുകയോ ലൈംഗീകമായി ഉപദ്രവിക്കുകയോ ചെയ്തിട്ടില്ല. സ്വര്‍ണമോ പണമോ ഞാന്‍ വീട്ടില്‍ നിന്ന് എടുത്തിട്ടില്ല. മൂന്ന് ജോഡി വസ്ത്രം മാത്രമെടുത്താണ് ഞാന്‍ വീട് വിട്ടിറങ്ങിയത്. എഫ്‌ഐആറില്‍ കുറ്റം ആരോപിച്ചിരിക്കുന്നവര്‍ നിരപരാധികളാണ്. എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത് തെറ്റാണെന്നും പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.

പാകിസ്താനിലെ നങ്കന സാഹിബിലാണ് സംഭവം നടന്നത്. സഹോദരിയെ രക്ഷപ്പെടുത്തണമെന്ന് അപേക്ഷിക്കുന്ന സഹോദരന്റെ വീഡിയോ ശിരോമണി അകാലിദള്‍ എംഎല്‍എ മന്‍ജീന്ദര്‍ എസ് സിര്‍സ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.

മകളെ തട്ടിക്കൊണ്ടുപോയെന്നും നിര്‍ബന്ധിച്ച്‌ മതം മാറ്റിയെന്നും നിര്‍ബന്ധപൂര്‍വ്വം മുസ് ലിം യുവാവുമായി വിവാഹം നടത്തിയെന്നുമുള്ള രക്ഷിതാക്കളുടെ പരാതിയില്‍ പോലിസ് എട്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ നന്‍കനാ സാഹിബിലെ സിഖ് പുരോഹിതനാണ് പെണ്‍കുട്ടിയുടെ അച്ഛന്‍.

സംഭവത്തില്‍ സിഖുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ പ്രധാന ​ഗുരുമന്ദിരങ്ങളിലേക്കുള്ള മുസ് ലിംകളുടെ പ്രവേശനത്തെ ആരും തടഞ്ഞിട്ടില്ല. അതേസമയം, പാക് പഞ്ചാബ് സര്‍ക്കാര്‍ വിഷയത്തില്‍ അന്വേഷണത്തിന് പ്രതേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. പാകിസ്താനിലെ സിഖ് സമുദായനേതാക്കള്‍ അംഗമായ 30 അംഗ സമിതിയാണ് വിഷയം അന്വേഷിക്കുകയെന്ന് പഞ്ചാബ് പ്രവിശ്യ നിയമമന്ത്രി രാജാ ബഷാറത്ത് അറിയിച്ചു.

Next Story

RELATED STORIES

Share it