Latest News

'മുസ് ലിംകള്‍ അല്ലാത്തവര്‍ക്കും സ്വത്ത് വഖ്ഫ് ചെയ്യാന്‍ സാധിക്കണം': വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ സിഖ് ഗുരുദ്വാര പ്രസിഡന്റ് സുപ്രിം കോടതിയില്‍

മുസ് ലിംകള്‍ അല്ലാത്തവര്‍ക്കും സ്വത്ത് വഖ്ഫ് ചെയ്യാന്‍ സാധിക്കണം: വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ സിഖ് ഗുരുദ്വാര പ്രസിഡന്റ് സുപ്രിം കോടതിയില്‍
X

ന്യൂഡല്‍ഹി: 2025 ലെ വഖ്ഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് ഗുഡ്ഗാവിലെ സിഖ് ഗുരുദ്വാര പ്രസിഡന്റ് ദയാ സിങ് സുപ്രിം കോടതിയില്‍ ഒരു റിട്ട് ഹരജി ഫയല്‍ ചെയ്തു. മതപരമായ വഴികള്‍ക്കപ്പുറം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള തന്റെ മൗലികാവകാശത്തെ ഭേദഗതികള്‍ ലംഘിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ് ലിംകളല്ലാത്തവര്‍ വഖ്ഫായി സ്വത്തുക്കള്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന് വിലക്കുന്ന ഭേദഗതിയെ അദ്ദേഹം നിശിതമായി എതിര്‍ത്തു.'മതത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള യുക്തിരഹിതമായ വര്‍ഗീകരണം ആണിത്. വഖ്ഫിന് ധനസഹായം നല്‍കുന്നതില്‍ നിന്ന് മുസ് ലിംകളല്ലാത്തവരെ ഒഴിവാക്കുന്നതിലൂടെ, സ്വത്തിന്മേലുള്ള അവരുടെ സ്വയംഭരണം, മനസാക്ഷി സ്വാതന്ത്ര്യം, മതപരമായ ആവിഷ്‌കാരം എന്നിവയെ ഈ നിയമം പരിമിതപ്പെടുത്തുന്നു.' അദ്ദേഹം പറഞ്ഞു.

വഖ്ഫ് ഭേദഗതി നിയമം പ്രത്യക്ഷത്തില്‍ ഏകപക്ഷീയവും ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മതേതര ധാര്‍മ്മികതയ്ക്ക് വിരുദ്ധവുമാണ് എന്ന് പറഞ്ഞ അദ്ദേഹം, മുസ് ലിം എന്‍ഡോവ്മെന്റുകളുടെ നടത്തിപ്പില്‍ കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാല്‍ ഈ നിയമം മുസ് ലിം സമൂഹത്തിനെതിരായ വിവേചനമാണെന്നും ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it