Latest News

അസമില്‍ ഭരണകൂടം നടത്തുന്ന മുസ് ലിം വംശഹത്യ അവസാനിപ്പിക്കുക: എസ്‌ഐഒ, സോളിഡാരിറ്റി സംയുക്ത പ്രതിഷേധം

അസമില്‍ ഭരണകൂടം നടത്തുന്ന മുസ് ലിം വംശഹത്യ അവസാനിപ്പിക്കുക: എസ്‌ഐഒ, സോളിഡാരിറ്റി സംയുക്ത പ്രതിഷേധം
X

തിരുവനന്തപുരം: അസമില്‍ നടന്നുകൊണ്ടിരിക്കുന്ന കുടിയിറക്കലിന്റെ പേരിലുള്ള മുസ്‌ലിം വംശഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്‌ഐഒ, സോളിഡാരിറ്റി ഏരിയ കമ്മിറ്റി സംയുക്തമായി കണിയാപുരത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വികസനത്തിന് പേരുപറഞ്ഞ് ഹിന്ദുത്വ ഭീകര പോലിസ് കൂട്ടം നടത്തിയ അസമിലെ വെടിവെപ്പ് കേവല കൈപ്പിഴ പ്രശ്‌നമല്ല എന്നും മുസ്‌ലിം ജനതയെ കൊന്നു തീര്‍ക്കുന്ന സംഘപരിവാറിന്റെ വംശഹത്യാ പദ്ധതിയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

കണിയാപുരം ബസ് സ്റ്റാന്‍ഡിന് മുന്നില്‍ നിന്നാരംഭിച്ച പ്രകടനം എസ്‌ഐഒ ഏരിയ പ്രസിഡന്റ് അംജദ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

അന്ധമായ മുസ്‌ലിം വിരോധം അവസാനിപ്പിച്ച് പൗരത്വ നിഷേധത്തിന് ഇരകളായിട്ടുള്ളവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പോലിസ് ക്രൂരതക്ക് ഇരകളായ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും, അസം ഭരണകൂടത്തിന്റെ ക്രൂരവും പൈശാചികവുമായ നടപടിക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കബീര്‍, ജാസിം, ഷാരീഫ് അന്‍സര്‍ പാച്ചിറ, ഫൈസല്‍ എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it