- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓപണ്‍ എ ഐ സിഇഒക്കെതിരേ ലൈംഗികാരോപണകേസ് ഫയല്‍ ചെയ്ത് സഹോദരി
വാഷിങ്ടണ്‍: ഓപണ്‍ എ ഐ സിഇഒ സാം ആള്‍ട്ട്മാനെതിരേ ലൈംഗികാരോപണകേസ് ഫയല്‍ ചെയ്ത് സഹോദരി ആനി ആള്‍ട്ട്മാന്‍. 30 കാരിയായ ആനി, തന്റെ സഹോദരനായ സാം ആള്‍ട്ട്മാനെതിരേ ആരോപണങ്ങളുമായി പരസ്യമായി രംഗത്തെത്തിയിരുന്നു.
തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തയായും തന്റെ വൈഫൈ, ഇന്റര്‍നെറ്റ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തയായുമാണ് ആരോപണം. യു എസ് കോടതിയിലാണ് ഇവര്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ സാം ആള്‍ട്ട്മാന്‍ ആരോപണം നിഷേധിച്ചു. ആനി പണത്തിനു വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും, അവള്‍ക്ക് മാനസികമായി പ്രശ്‌നമുണ്ടെന്നും മറ്റു സഹോദരങ്ങളും അവരുടെ അമ്മയും പറയുന്നു.
ഞങ്ങളുടെ കുടുംബത്തെക്കുറിച്ചും പ്രത്യേകിച്ച് സാമിനെക്കുറിച്ച്, വേദനിപ്പിക്കുന്നതും തികച്ചും അസത്യമായ അവകാശവാദങ്ങളും ആനി നടത്തിയിട്ടുണ്ട്. അവളുടെ സ്വകാര്യതയോടും ഞങ്ങളുടെ സ്വകാര്യതയോടും ഉള്ള ബഹുമാനം കൊണ്ടാണ് ഞങ്ങള്‍ പരസ്യമായി പ്രതികരിക്കേണ്ടെന്ന് തീരുമാനിച്ചത്. എന്നിരുന്നാലും, അവള്‍ ഇപ്പോള്‍ സാമിനെതിരെ നിയമനടപടി സ്വീകരിച്ചു, ഇനി ഇത് പരിഹരിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് തോന്നുന്നുവെന്നും കുടുംബം പറയുന്നു.
അതേസമയം, പ്രായപൂര്‍ത്തിയാവാത്ത സമയത്തു സഹോദരിയെ സാം നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചിരുന്നെന്നും ഇത് അവരില്‍ വിഷാദ രോഗം പോലെയുള്ള മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.
RELATED STORIES
ദുബൈയില്‍ ചര്‍ച്ച നടത്തി ഇന്ത്യയും അഫ്ഗാനിസ്താനും; ചബര്‍ തുറമുഖവും...
9 Jan 2025 2:45 AM GMTഒരാഴ്ച്ചക്കുള്ളില്‍ നിരവധി പേരുടെ തല മൊട്ടയായി;മഹാരാഷ്ട്രയിലെ മൂന്നു...
9 Jan 2025 2:17 AM GMTമുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ ജഡ്ജിക്കെതിരേ പുതിയ...
9 Jan 2025 2:02 AM GMTപട്ടം പറത്തി കുരങ്ങന്; വീഡിയോ വീണ്ടും വൈറലാവുന്നു
9 Jan 2025 1:29 AM GMTമഹാകുംഭമേള: ആരാധനാലയങ്ങളിലെ 322 ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്ത്...
9 Jan 2025 1:19 AM GMT16 വര്‍ഷം മുമ്പ് ''കൊല്ലപ്പെട്ടയാളെ'' കണ്ടെത്തി; കേസില്‍ മുമ്പ്...
8 Jan 2025 6:00 PM GMT