Latest News

പഹല്‍ഗാം ആക്രമണം: ആക്രമണത്തിനു പിന്നിലുള്ളവരുടെ രേഖാചിത്രം പുറത്തു വിട്ടു

പഹല്‍ഗാം ആക്രമണം: ആക്രമണത്തിനു പിന്നിലുള്ളവരുടെ രേഖാചിത്രം പുറത്തു വിട്ടു
X

പഹല്‍ഗാം: പഹല്‍ഗാമിലെ ആക്രമണത്തിനു പിന്നിലുള്ളവരെന്ന് സംശയിക്കുന്ന മൂന്നു പേരുടെ രേഖാചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു. ആസിഫ് ഫുജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നീ മൂന്ന് പേരെയാണ് തിരിച്ചറിഞ്ഞത്.സമീപ വര്‍ഷങ്ങളില്‍ കശ്മീരില്‍ നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണ് പഹല്‍ഗാമില്‍ ഉണ്ടായത്.

പ്രാഥമിക ഫോറന്‍സിക് വിശകലനവും ദൃക്‌സാക്ഷികളുടെ മൊഴികളും അടിസ്ഥാനമാക്കിയാണ് രേഖാ ചിത്രങ്ങള്‍ തയ്യാറാക്കിയത്. സൈനിക നിലവാരമുള്ള ആയുധങ്ങളും നൂതന ആശയവിനിമയ ഉപകരണങ്ങളുമാണ് ഇവര്‍ ഉപയോഗിച്ചതെന്നാണ് വിവരം. നിലവില്‍ എന്‍ഐഎ സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണകാരികള്‍ക്കെതിരേ ശക്തമായ നടപടി എടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍, വിനോദസഞ്ചാരികള്‍ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപമാണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 12 വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റുവെന്നാണ് റിപോര്‍ട്ടുകള്‍. ട്രെക്കിങ്ങിനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് ആക്രമണം നടന്നത്.

Next Story

RELATED STORIES

Share it