- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മതമേലധ്യക്ഷന്മാര് മനപ്പൂര്വ്വം വര്ഗീയത പടര്ത്തുന്നത് അപലപനീയമെന്ന് എസ് കെ എസ് എസ് എഫ്
ഇരിട്ടി: കേരളത്തിലെ മതസൗഹാര്ദ അന്തരീക്ഷം കലുഷിതമാക്കുന്ന തരത്തില് ഉത്തരവാദപ്പെട്ട മതനേതാക്കള് തുടര്ച്ചയായി വര്ഗീയ പരാമര്ശങ്ങള് നടത്തുന്നത് അപലപനീയമാണെന്ന് എസ് കെ എസ് എസ് എഫ് ഇരിട്ടി മേഖല നേതാക്കള് അഭിപ്രായപ്പെട്ടു. കണ്ണൂര് സെന്റ് തോമസ് ചര്ച്ച് തിരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രഭാഷണത്തില് ഇരിട്ടി മണിക്കടവ് സെന്റ് തോമസ് ചര്ച്ചില് ഫാദര് ആന്റണി നടത്തിയ വര്ഗീയ പരാമര്ശങ്ങള്ക്കെതിരെ ഉളിക്കല് എസ്.എച്ച്.ഒയ്ക്ക് പരാതി നല്കിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു അവര്.
പ്രവാചകന് മുഹമ്മദ് നബിക്ക് ഹിറാ ദിവ്യ സന്ദേശങ്ങള്ക്ക് ശേഷം ബുദ്ധിമാന്ദ്യം സംഭവിച്ചെന്ന രീതിയില് വളരെ മോശമായി ചിത്രീകരിച്ചുള്ള പരാമര്ഷം അങ്ങേയറ്റം അപലപനീയവും നിന്ദ്യവുമാണെന്നും ഫാദര് അത് പിന്വലിച്ച് മാപ്പ് പറയണമെന്നും നേതാക്കള് പറഞ്ഞു. അല്ലാത്ത പക്ഷം മതേതര സ്വഭാവക്കാരുമായി ചേര്ന്ന് ശക്തമായ ബഹുജന പ്രതിഷേധം പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അവര് കൂടിച്ചേര്ത്തു.
മാനവ സ്നേഹത്തിനും മത മൈത്രിക്കും നില കൊളേളണ്ട പുരോഹിതര് ഇതരമത വിദ്വേഷവും പ്രവാചകനിന്ദയും മതവൈര്യവും പ്രചരിപ്പിക്കുന്നത് അത്യന്ത്യം ആപല്കരമാണ്. ഹലാല് ഭക്ഷണമെന്നത് മുസ് ലിംകള് തുപ്പിയതാണെന്ന് അദ്ദേഹത്തെപ്പോലെ ഉന്നത വിദ്യാഭ്യാസമുള്ളവര് പ്രസ്താവിക്കുന്നത് ഖേദകരണമാണ്. മാത്രവുമല്ല മലബാറിലും തെക്ക് ഭാഗത്തും ചെയിന് ജ്യൂസ് കട നടത്തി ക്രിസ്ത്യന് പെണ്കുട്ടികളെ വശീകരിച്ച് വല വീശീപ്പിടിച്ച് മതം മാറ്റല് പ്രക്രിയ നടത്തുന്നതെന്നും അതിനാല് പുറംനാടുകളിലും മറ്റും പോയാല് അങ്ങനെയല്ലാത്ത കടകള് നോക്കി കയറണമെന്നുമുള്ള പ്രസ്താവന സൗഹാര്ദ്ദമായി കഴിഞ്ഞ് കൂടുന്ന മലയോര മേഖലയ്ക്ക് അപമാനമാണെന്നും ഇത്തരക്കാര്ക്കെതിരെ ശക്തമായ നിയമ നടപടികള് കൈക്കൊളളണമെന്നും എസ് കെ എസ് എസ് എഫ് ആവശ്യപ്പെട്ടു.
സകരിയ്യ അസ്അദി വിളക്കോട് അധ്യക്ഷത വഹിച്ചു. അബ്ദുസലാ ഫൈസി കീഴ്പ്പളളി, ഫൈസല് മൗലവി അടക്കാത്തോട്, അഷ്റഫ് തൊട്ടിപ്പാലം, സമീര് മൗലവി കരുമാങ്കയം, അലി ഫൈസി തൊട്ടിപ്പാലം, മുബശ്ശിര് ഉളിക്കല്, മുഹമ്മദ് റാശിദ്, തുടങ്ങിയവര് സംബന്ധിച്ചു.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്...
21 Nov 2024 3:25 PM GMT