- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചീമേനിയില്‍ എസ്‌കെഎസ്എസ്എഫ് വീണ്ടും പതാക ഉയര്‍ത്തി
കഴിഞ്ഞ ദിവസം എസ്‌കെഎസ്എസ്എഫ് പതാകദിനാഘോഷം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അലങ്കോലമാക്കിയത് സംസ്ഥാനത്ത് വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
ചെറുവത്തൂര്‍ (കാസര്‍കോട്): ചീമേനിയില്‍ ചാനടുക്കത്ത് എസ്‌കെഎസ്എസ്എഫ് വീണ്ടും പതാക ഉയര്‍ത്തി. കഴിഞ്ഞ ദിവസം എസ്‌കെഎസ്എസ്എഫ് പതാകദിനാഘോഷം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അലങ്കോലമാക്കിയത് സംസ്ഥാനത്ത് വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇതിനു പിന്നാലെ ചീമേനി പോലിസ് സ്‌റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന് ശേഷമാണ് എസ്‌കെഎസ്എസ്എഫ് വീണ്ടും പതാക ഉയര്‍ത്തിയത്.
കഴിഞ്ഞ ദിവസമാണ് എസ്‌കെഎസ്എസ്എഫിന്റെ സംസ്ഥാന പതാക ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ചാനടുക്കത്തെ പരിപാടി ഒരു സംഘം അലങ്കോലപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണന്‍, എസ്എസ്എഫ് നേതാവ് റഫീഖ് തുടങ്ങി മൂന്നു പേര്‍ക്കെതിരേ ചീമേനി പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ചീമേനി പോലിസ് സ്‌റ്റേഷനില്‍ ചര്‍ച്ച നടന്നത്. ചീമേനി പോലീസ്‌റ്റേഷനില്‍ വെച്ച് സിഐയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ചര്‍ച്ചയില്‍ എസ്‌കെഎസ്എസ്എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി താജുദ്ധീന്‍ ദാരിമി, ജില്ലാ സെക്രട്ടറി യൂനുസ് ഫൈസി, സുബൈര്‍ ദാരിമി, ജാബിര്‍ ഹുദവി ചാനടുക്കം, ലുക്മാന്‍ അസ്അദി, ഷൌക്കത്ത് മാസ്റ്റര്‍, ബഷീര്‍ കുന്നുംകൈ, ജാഫര്‍ മൗലവി, ഹാഷിം യു കെ, നാസര്‍ മാവിലാടം എന്നിവരും, ഡിവൈഎഫ്‌ഐ ഏരിയ സെക്രട്ടറി രാധാകൃഷ്ണന്‍, എസ്എസ്എഫ് പ്രവര്‍ത്തകന്‍ റഫീഖ് തുടങ്ങിയവരാണ് പങ്കെടുത്തത്.
പ്രതി ചേര്‍ക്കപ്പെട്ടവര്‍ മാപ്പപേക്ഷിച്ചതിനെ തുടര്‍ന്ന് കേസ് ഒഴിവാക്കി. ഇതിനുശേഷമാണ് എസ്‌കെഎസ്എസ്എഫ് സംസ്ഥാന നേതാക്കളടക്കമുള്ളവരെത്തി പതാക ഉയര്‍ത്തിയത്. എസ്‌കെഎസ്എസ്എഫ് സംസ്ഥാന വര്‍ക്കിങ് ചെയര്‍മാന്‍ താജുദ്ദീന്‍ ദാരിമി പതാകി ഉയര്‍ത്തി.
അതേസമയം, എസ്‌കെഎസ്എസ്എഫ് പതാക ദിനത്തില്‍ പ്രവര്‍ത്തകര്‍ നാട്ടിയ കൊടി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അഴിപ്പിക്കുകയും നേതാക്കളെ കയ്യേറ്റം ചെയ്ത സംഭത്തില്‍ ഡിവൈഎഫ്‌ഐ നേതൃത്വം ഖേദം പ്രകടിപ്പിച്ചിരുന്നു. കൊടി പുനസ്ഥാപിക്കുന്നതില്‍ യാതൊരു എതിര്‍പ്പും ഇല്ലെന്ന് രേഖാ മൂലം എഴുതി നല്‍കുകയും ചെയ്തിരുന്നു.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT