- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്‌കെഎസ്എസ്എഫ് വെസ്റ്റ് ജില്ലാ മനുഷ്യജാലിക 26ന് താനൂരില്‍

താനൂര്‍: 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ എസ്‌കെഎസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യജാലിക 26ന് വൈകുന്നേരം നാലു മണിക്ക് താനൂരില്‍ നടക്കും. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി രാജ്യത്തിന്റെ റിപബ്ലിക് ദിനത്തില്‍ എസ്‌കെഎസ്എസ്എഫ് സംഘടിപ്പിക്കുന്ന സൗഹൃദ കൂട്ടായ്മയാണ് മനുഷ്യജാലിക. വര്‍ത്തമാനകാല ഇന്ത്യയില്‍ മതസൗഹാര്‍ദവും രാജ്യത്തിന്റെ മതേതര പാരമ്പര്യവും നിലനിര്‍ത്തേണ്ടതിന്റെ അനിവാര്യത വിളിച്ചോതുന്നതാണ് മനുഷ്യജാലിക.
നാളെ രാവിലെ എട്ടുമണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തള്ളി ദേശീയ പതാക ഉയര്‍ത്തും. വൈകുന്നേരം നാലു മണിക്ക് നടക്കാവ് ജുമാ മസ്ജിദ് പരിസരത്തു നിന്നും ആരംഭിക്കുന്ന റാലിയിലും പൊതുസമ്മേളനത്തിലും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കും. മനുഷ്യജാലിക പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും.
ഇബ്രാഹിം ഫൈസി പേരാല്‍ മുഖ്യപ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, കായിക മന്ത്രി വി അബ്ദുറഹ്മാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ആദൃശേരി ഹംസക്കുട്ടി മുസ്‌ല്യാര്‍, എം പി മുസ്തഫല്‍ഫൈസി, സി കെ സൈതാലിക്കുട്ടി ഫൈസി കോറാട്, മുന്‍മന്ത്രി കെ കുട്ടി അഹ്മദ് കുട്ടി, കുറുക്കോളി മൊയ്തീന്‍ എംഎല്‍എ, സെയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കെ എന്‍ മുത്തുക്കോയ തങ്ങള്‍ താനാളൂര്‍, യു ശാഫി ഹാജി, സി എച്ച് ത്വയ്യിബ് ഫൈസി, കാടാമ്പുഴ മൂസ ഹാജി, കെ എം കുട്ടി എടക്കുളം, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി കീഴേടത്തില്‍ ഇബ്രാഹിം ഹാജി, വി കെ എം ഷാഫി, മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി ശംസുദ്ദീന്‍, സംസ്ഥാന ഭാരവാഹികളായ ഡോ. കെ ടി ജാബിര്‍ ഹുദവി, ആശിഖ് കുഴിപ്പുറം, ശഹീര്‍ അന്‍വരി പുറങ്ങ് എന്നിവര്‍ സംബന്ധിക്കും.
ഏഴുമണിക്ക് നടക്കുന്ന ഭരണഘടന@73 ചര്‍ച്ച സമ്മേളനം എംപി അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യും. എസ്‌വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനാകും. ഷിബു മീരാന്‍ (മുസ്‌ലിം ലീഗ്), വി ടി ബല്‍റാം (കോണ്‍ഗ്രസ്) അജിത്ത് കൊളാടി (സിപിഐ) അന്‍വര്‍ മുഹിയദ്ദീന്‍ ഹുദവി ആലുവ (സമസ്ത) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും.
റിപബ്ലിക് ദിനത്തിന്റെ ഭാഗമായി എസ്‌കെഎസ്ബിവി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബാല ഇന്ത്യ 'സുരക്ഷിതം ഇന്ത്യ ഈ കരങ്ങളില്‍' എന്ന പ്രമേയത്തില്‍ രാവിലെ എട്ടിന് ജാലിക നഗരിയില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തള്ളി (ചെയര്‍മാന്‍ സ്വാഗതസംഘം), സയ്യിദ് അബ്ദുറശീദലി ശിഹാബ് തങ്ങള്‍ പാണക്കാട് (പ്രസിഡന്റ്, എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി), സയ്യിദ് കെ എന്‍ മുത്തുക്കോയ തങ്ങള്‍, താനാളൂര്‍ (ട്രഷറര്‍, സ്വാഗതസംഘം), നൗശാദ് ചെട്ടിപ്പടി (ട്രഷറര്‍, എസ്‌കെഎസ്എസ്എഫ് ജില്ലാ കമ്മിറ്റി), അഡ്വ.പി പി ആരിഫ്, അനീസ് ഫൈസി മാവണ്ടിയൂര്‍, റഹിം പുതിയകടപ്പുറം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
ഭൂഗര്ഭ മിസൈല് നഗരത്തിന്റെ ദൃശ്യം പുറത്തുവിട്ട് ഇറാന്(വീഡിയോ)
26 March 2025 4:25 PM GMTസ്പൈഡര്മാന് വേഷത്തിലെത്തി എട്ടര ലക്ഷം രൂപയുടെ പോക്കിമോന്...
26 March 2025 3:53 PM GMTഓസ്ട്രേലിയയില് തീയുറുമ്പുകളുടെ ആക്രമണം വ്യാപിക്കുന്നു; 23 പേര്...
26 March 2025 11:26 AM GMTദക്ഷിണ കൊറിയയില് കാട്ടുതീ; 24 മരണം; പ്രസിദ്ധ ബുദ്ധക്ഷേത്രവും...
26 March 2025 11:14 AM GMTജീവനെടുത്ത് കാട്ടുതീ; കത്തിയമര്ന്നതില് പുരാതന ക്ഷേത്രങ്ങളും(വിഡിയോ)
26 March 2025 6:11 AM GMT''നാസികള്ക്ക് ഇതിലും കൂടുതല് അവകാശങ്ങള് നല്കിയിട്ടുണ്ട്.'';...
26 March 2025 3:15 AM GMT