Latest News

സ്മാര്‍ട്ട് കുറ്റിയാടി പദ്ധതി: ഉദ്ഘാടനം നാളെ

സ്മാര്‍ട്ട് കുറ്റിയാടി പദ്ധതി: ഉദ്ഘാടനം നാളെ
X

കുറ്റിയാടി: മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യംവച്ച് നടപ്പാക്കുന്ന സ്മാര്‍ട്ട് കുറ്റിയാടി പദ്ധതിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നാളെ നിര്‍വ്വഹിക്കും. രാവിലെ 10ന് കുറ്റിയാടി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍

കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രീ െ്രെപമറി മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗം വരെ വൈവിധ്യമായ ഇടപെടലുകള്‍ നടത്തി പൊതുവിദ്യാഭ്യാസത്തിന്റെ ശേഷിയും കാര്യക്ഷമതയും വര്‍ധിപ്പിച്ച് ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരത്തിലെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ചടങ്ങില്‍ ഡോ. അദീല അബ്ദുല്ല ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് കോഴിക്കോട് എന്‍.ഐ.ടിയിലെ ഡോ കെ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ മോട്ടിവേഷന്‍ ക്ലാസ്സ് നടക്കും.

പരിപാടിയില്‍ മണ്ഡലത്തിലെ നൂറ് ശതമാനം വിജയം നേടിയ 8 സ്‌കൂളുകളെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ 800 വിദ്യാര്‍ത്ഥികളെയും അനുമോദിക്കും. മണ്ഡലത്തിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍, അധ്യാപക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

Next Story

RELATED STORIES

Share it