Big stories

സോളാര്‍ പീഡനക്കേസ്: ഉമ്മന്‍ചാണ്ടിക്കും അബ്ദുല്ലക്കുട്ടിക്കും സിബിഐയുടെ ക്ലീന്‍ചിറ്റ്

സോളാര്‍ പീഡനക്കേസ്: ഉമ്മന്‍ചാണ്ടിക്കും അബ്ദുല്ലക്കുട്ടിക്കും സിബിഐയുടെ ക്ലീന്‍ചിറ്റ്
X

തിരുവനന്തപുരം: വിവാദമായ സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എ പി അബ്ദുല്ലക്കുട്ടിക്കും ക്ലീന്‍ചിറ്റ് നല്‍കി സിബിഐ. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇതുസംബന്ധിച്ച റിപോര്‍ട്ട് സിബിഐ സമര്‍പ്പിച്ചു. ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ചും അബ്ദുല്ലക്കുട്ടി തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ വച്ചും പരാതിക്കാരിയെ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം.

എന്നാല്‍, ഇത് വസ്തുതകളില്ലാത്ത ആരോപണമെന്നും തെളിവില്ലെന്നുമാണ് സിബിഐയുടെ കണ്ടെത്തല്‍. ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഈ ദിവസം ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസിലില്ലായിരുന്നുവെന്ന് സിബിഐ അറിയിച്ചു. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും സിബിഐ പറഞ്ഞു. ഇതോടെ സോളാര്‍ കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിച്ച എല്ലാ കേസിലെയും പ്രതികളെ കുറ്റവിമുക്തരാക്കി.

ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ പി അനില്‍കുമാര്‍, കെ സി വേണുഗോപാല്‍ എന്നിവര്‍ക്ക് സിബിഐ നേരത്തെ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. സോളാര്‍ പീഡനക്കേസില്‍ ആറ് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരുന്നത്. പരാതിയില്‍ ആദ്യം കേസെടുത്തത് ക്രൈംബ്രാഞ്ചായിരുന്നു. പ്രത്യേക സംഘത്തിന്റെ അന്വേഷണം തെളിവൊന്നുമില്ലാതെ ഇഴയുന്നതിനിടെയാണ് പിണറായി സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് കൈമാറിയത്.

Next Story

RELATED STORIES

Share it