- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കിയില്‍ അച്ഛന്റെ വെട്ടേറ്റ് മകന്‍ മരിച്ചു

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ അച്ഛന്റെ വെട്ടേറ്റ് മകന്‍ മരിച്ചു. ചെമ്മണ്ണാര്‍ മൂക്കനോലില്‍ ജെനീഷ് (38) ആണ് മരിച്ചത്. പിതാവ് തമ്പിയെ ഉടുമ്പന്‍ചോല പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ഏഴിനാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ജെനീഷ് ഭാര്യയെയും മകനെയും പിതാവിനേയും മര്‍ദ്ദിച്ചു. മക്കളെ മര്‍ദ്ദിക്കുന്നത് തടയാനായെത്തിയതായിരിന്നു ജെനീഷിന്റെ പിതാവ് തമ്പി. വീട്ടിലുണ്ടായിരുന്ന വാക്കത്തിയെടുത്ത് വീശിയപ്പോള്‍ ജെനീഷിന്റെ കൈക്ക് വെട്ടേല്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെ തേപ്പുപെട്ടി കൊണ്ട് ജെനീഷിന്റെ തലയ്ക്കടിക്കുകയും ചെയ്തു.
പരിക്കേറ്റ ജെനീഷിനെ ആദ്യം നെടുങ്കണ്ടത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരിച്ചു. ജെനീഷ് പതിവായി മദ്യപിച്ചെത്തി വീട്ടില്‍ ബഹളംവയ്ക്കുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. സ്വന്തം മക്കളെയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന സഹോദരങ്ങളെയും ജെനീഷ് സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നു. ഇന്നലെയും ജെനീഷ് മദ്യപിച്ചെത്തി വഴക്കുണ്ടാക്കിയെന്ന് പോലിസ് പറഞ്ഞു. തലക്കേറ്റ അടിയാണോ മരണകാരണമെന്നത് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ പറയാനാകൂ എന്നും പൊലീസ് വ്യക്തമാക്കി.
RELATED STORIES
സാദിഖ് നടുത്തൊടിയുടെ ആദ്യ റൗണ്ട് പര്യടനം പൂര്‍ത്തിയായി
4 Jun 2025 1:42 PM GMTനാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ കിട്ടിയ അടിക്ക് 62ാം വയസില്‍ തിരിച്ചടി...
4 Jun 2025 1:31 PM GMTമാപ്പിളപ്പാട്ടുകള്‍ വൈദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക്...
4 Jun 2025 1:14 PM GMTഡോ.വി പി ഗംഗാധരന് വധഭീഷണി
4 Jun 2025 12:09 PM GMTഷഹബാസ് വധം: കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് സൗകര്യം ...
4 Jun 2025 12:03 PM GMTഹേമ കമ്മിറ്റി റിപോര്‍ട്ട്; തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ ചിലര്‍...
4 Jun 2025 10:43 AM GMT