- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദക്ഷിണാഫ്രിക്കയില്‍ പിറന്നാള്‍ പാര്‍ട്ടിക്കിടെ വെടിവയ്പ്പ്; എട്ടുപേര്‍ കൊല്ലപ്പെട്ടു

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ പിറന്നാളാഘോഷത്തിനിടെ ഉണ്ടായ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കന്‍ തുറമുഖ നഗരമായ ഗ്‌കെബെര്‍ഹയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. നഗരത്തിലെ വീട്ടില്‍ ജന്‍മദിനാഘോഷം നടക്കുന്നതിനിടയില്‍ അജ്ഞാതരായ രണ്ടുപേര്‍ അതിഥികള്‍ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു. 20നും 64നും ഇടയില്‍ പ്രായമുള്ള അഞ്ച് പുരുഷന്‍മാരും മൂന്ന് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്.
വെടിവയ്പ്പിനുശേഷം ആക്രമികള്‍ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. 51ാം ജന്‍മദിനം ആഘോഷിക്കുകയായിരുന്ന വുസുംസി ശിശുബ എന്ന സ്ത്രീയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ക്വാസഖെലെ ടൗണ്‍ഷിപ്പ് പോലിസ് അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല. തോക്കുമായി ബന്ധപ്പെട്ട് ലോകത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. കഴിഞ്ഞ വര്‍ഷം വിവിധ ബാറുകളില്‍ നടന്ന വെടിവയ്പ്പില്‍ 20 ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
RELATED STORIES
അഴിമതിക്കേസില്‍ നെതന്യാഹുവിനെ വെറുതെവിടണമെന്ന് ട്രംപ്
29 Jun 2025 2:54 AM GMTഇസ്രായേലി സൈന്യത്തെ ആക്രമിക്കുന്ന വീഡിയോ പുറത്തുവിട്ട് ഹമാസ് (വീഡിയോ)
29 Jun 2025 2:43 AM GMTകെ എം സലിംകുമാര്‍ അന്തരിച്ചു
29 Jun 2025 1:59 AM GMTപേവിഷ ബാധ മരണം: വാക്സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ...
28 Jun 2025 5:56 PM GMTഭാരതാംബ; ഗവര്‍ണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോല്‍പ്പിക്കും: നഈം...
28 Jun 2025 5:44 PM GMTമുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും
28 Jun 2025 4:42 PM GMT