- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്‌പോര്‍ട്‌സ് അക്കാദമി സോണല്‍ സെലക്ഷന്‍ ജനുവരി 23ന്
കോട്ടയം: സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുള്ള വിവിധ സ്‌പോര്‍ട്‌സ് അക്കാദമികളിലേക്ക് കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ കായികതാരങ്ങള്‍ക്കായുള്ള സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് സ്‌പോര്‍ട്‌സ് അക്കാദമി സോണല്‍ സെലക്ഷന്‍ ജനുവരി 23ന് ചങ്ങനാശേരി എസ്.ബി കോളേജ് ഗ്രൗണ്ടില്‍ നടക്കും. 2023 2024 അധ്യയന വര്‍ഷത്തെ ഏഴ്, എട്ട്, പ്ലസ് വണ്‍, ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസ്സുകളിലേക്കാണ് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത്. അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോള്‍, ഫുട്‌ബോള്‍, വോളിബോള്‍ (ജില്ലാ തല സെലക്ഷന്‍ ട്രയല്‍സില്‍ തിരഞ്ഞെടുക്കപ്പെട്ട് എന്‍ട്രി കാര്‍ഡ് ലഭിച്ചവര്‍ക്ക് മാത്രം) കബഡി, ബോക്്‌സിങ്, ജൂഡോ, ഫെന്‍സിങ്, ആര്‍ച്ചറി, റസ്ലിങ്ങ്, സ്വിമ്മിങ്, തായ്‌ക്വോണ്ടോ, സൈക്ലിങ്, നെറ്റ്‌ബോള്‍, ഖോഖോ, ഹോക്കി, ഹാന്‍ഡ് ബോള്‍, സോഫ്റ്റ് ബോള്‍ (കോളേജ് മാത്രം), വെയ്റ്റ്‌ലിഫ്റ്റിങ്ങ് (കോളേജ് മാത്രം) എന്നീ കായിക ഇനങ്ങളിലേക്കാണ് സോണല്‍ സെലക്ഷന്‍ നടക്കുക.
സംസ്ഥാന മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കിയ വര്‍ക്കും ദേശീയ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും ഒമ്പതാം ക്ലാസിലേക്ക് സെലക്ഷനില്‍ പങ്കെടുക്കാം. ജില്ലാ, സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് മാത്രമേ പ്ലസ് വണ്‍, ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസ്സുകളിലേയ്ക്കുള്ള സെലക്ഷനില്‍ പങ്കെടുക്കുവാനാവു.
ടീം സെലക്ഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കായികതാരങ്ങള്‍ ംംം.ുെീൃെേരീൗിരശഹ.സലൃമഹമ.ഴീ്.ശി എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുകയും ജനുവരി 23ന് രാവിലെ 8.30 ന് സ്‌പോര്‍ട്‌സ് കിറ്റ്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഏത് ക്ലാസില്‍ പഠിക്കുന്നുവെന്ന് പ്രധാനാധ്യാപകന്‍ അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, കായികരംഗത്ത് പ്രാവീണ്യം നേടിയ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ചങ്ങനാശേരി എസ്.ബി കോളേജ് ഗ്രൗണ്ടില്‍ ഹാജരാകണം. വിശദവിവരത്തിന്
ഫോണ്‍: 0481 2563825, 8547575248, 9446271892