Latest News

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം: 11 പേര്‍ക്ക് പരിക്ക്

ശ്രീനഗറില്‍ ഗ്രനേഡ്  ആക്രമണം: 11 പേര്‍ക്ക് പരിക്ക്
X
ശ്രീനഗര്‍: ലാല്‍ചൗക്കില്‍ സിആര്‍പിഎഫ് സംഘത്തിനുനേരെ സായുധരുടെ ഗ്രനേഡ് ആക്രമണം. മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്കും നാല് പോലിസ് ഉദ്യോഗസ്ഥര്‍ക്കും പ്രദേശവാസികളായ നാലുപേര്‍ക്കും പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ടു ചെയ്യുന്നു. കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ അഞ്ചുസായുധരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചതിന് പിന്നാലെയാണ് ഗ്രനേഡ് ആക്രമണം. ഇതിനുപിന്നാലെയാണ് സിആര്‍പിഎഫ് സംഘത്തിനുനേരെ ഗ്രനേഡ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ല.


Next Story

RELATED STORIES

Share it