Latest News

ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു
X

കൊളംബോ: ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ധനഞ്ജയ ഡി സില്‍വയാണ് ലങ്കന്‍ ടീമിന്റെ നായകന്‍. ഓഗസ്റ്റ് 21 മുതലാണ് ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങള്‍ക്ക് തുടക്കമാകുക. പതും നിസങ്ക, ജെഫ്രി വാന്‍ഡര്‍സേ എന്നിവര്‍ ലങ്കന്‍ ടീമില്‍ മടങ്ങിയെത്തി.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിലവില്‍ നാലാം സ്ഥാനത്താണ് ശ്രീലങ്കന്‍ ടീം. നാല് മത്സരങ്ങള്‍ കളിച്ച ശ്രീലങ്കന്‍ ടീമിന് രണ്ട് വിജയവും തോല്‍വിയുമാണുള്ളത്. ഇംഗ്ലണ്ട് ആറാം സ്ഥാനത്തുമാണ്. പോയിന്റ് ടേബിളിലുള്ള മുന്നേറ്റത്തിന് പരമ്പരയില്‍ ഇരുടീമുകള്‍ക്കും വിജയങ്ങള്‍ അനിവാര്യമാണ്.

ശ്രീലങ്കന്‍ ടീം: ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), ദിമുക്ത് കരുണരത്‌നെ, നിഷാന്‍ മദുഷങ്കെ, പതും നിസങ്ക, കുശല്‍ മെന്‍ഡിന്‍സ് (വൈസ് ക്യാപ്റ്റന്‍), എയ്ഞ്ചലോ മാത്യൂസ്, ദിനേശ് ചന്ദീമാല്‍, കാമിന്ദു മെന്‍ഡിന്‍സ്, സദീര സമരവിക്രമ, അസിത ഫെര്‍ണാണ്ടോ, വിശ്വ ഫെര്‍ണാണ്ടോ, കസുന്‍ രജിത, ലഹിരു കുമാര, നിസല തര്‍ക്ക, പ്രബാത്ത് ജയസൂര്യ, രമേശ് മെന്‍ഡിന്‍സ്, ജെഫ്രി വാന്‍ഡര്‍സേ, മിലന്‍ രാത്‌നായക്കെ.

Next Story

RELATED STORIES

Share it