- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്റ്റാന്‍ സ്വാമി; ഭരണകൂട ഭീകരതയുടെ ഇരയെന്ന് രമേശ്; ജനാധിപത്യ രാജ്യത്തെ നീറുന്ന ഓര്‍മയെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ഭരണകൂട ഭീകരതയുടെ ഇരയാണ് ഫാ സ്റ്റാന്‍ സ്വാമിയെന്നു രമേശ് ചെന്നിത്തല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കറുത്ത ദിനമാണ്. ആദിവാസി ജനവിഭാഗങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചയാണു ഫാ സ്റ്റാന്‍ സ്വാമി. അവസാന ശ്വാസം വരെ മനുഷ്യവാകശങ്ങള്‍ക്കായിപോരാടിയ ഫാ സ്റ്റാന്‍ സ്വാമി എന്നും ജ്വലിക്കുന്ന ഓര്‍മയായിരിക്കും. 84 വയസുള്ള വൈദികനെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. മാനുഷിക പരിഗണന പോലും നല്‍കിയില്ല ഗുരുതരാവസ്ഥയില്‍ ജാമ്യം നേടാനുള്ള എല്ലാ ശ്രമങ്ങളേയും സര്‍ക്കാര്‍ എതിര്‍ത്തു രാജ്യത്ത പൗരപ്രമുഖരുമെല്ലാം വന്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടും സര്‍ക്കാരും കോടതിയും വഴങ്ങിയില്ല. ഫാ. സ്റ്റാന്‍ സ്വാമിയുടെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു
ഉമ്മന്‍ ചാണ്ടി
ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ മനസാക്ഷിക്കു മുന്നില്‍ ഫാ. സ്റ്റാന്‍ സ്വാമി എക്കാലവും ഒരു നീറുന്ന ഓര്‍മയായിരിക്കുമെന്നും ആദിവാസി ജനവിഭാഗങ്ങള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഫാ. സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
കൊവിഡ് ബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പൂര്‍വാധികം വഷളായിട്ടും യഥാസമയം ചികിത്സ നല്കുന്നതില്‍ പരാജയപ്പെട്ടു. 9 മാസമായി ജയിലില്‍ കഴിഞ്ഞ അദ്ദേഹം പലവിധ രോഗങ്ങളാല്‍ വലഞ്ഞിരുന്നു. അദ്ദേഹത്തിന് ജാമ്യം നേടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. ദേശീയ മനുഷ്യാവകാശ കമ്മീഷനും മനുഷ്യാവകാശ പ്രവര്‍ത്തകരും രാജ്യത്തെ പൗരപ്രമുഖരുമെല്ലാം വന്‍ പ്രതിഷേധം ഉയര്‍ത്തിയിട്ടും പ്രയോജനമുണ്ടായില്ല. സ്വാമിയുടെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു.
RELATED STORIES
ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില് ഓറഞ്ച് അലര്ട്ട്
19 May 2025 1:06 AM GMTകോഴിക്കോട്ടെ തീപിടിത്തം; 75 കോടി രൂപയുടെ നഷ്ടമെന്ന് വിലയിരുത്തല്
19 May 2025 1:03 AM GMTമരണ ശേഷവും വിവേചനം നേരിട്ട് ഒഡീഷയിലെ നബരംഗ്പൂരിലെ ക്രിസ്ത്യാനികള്
19 May 2025 12:45 AM GMTകോര്പറേറ്റ് ജോലി രാജിവച്ച് പൂച്ചയുമായി ശാന്തസമുദ്രത്തില് കറങ്ങി...
19 May 2025 12:41 AM GMTകൊല്ലത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം; ചികില്സയിലിരുന്ന 15കാരി ...
18 May 2025 6:09 PM GMTട്രംപിന്റെ ഭാര്യ മെലാനിയയുടെ പ്രതിമ മോഷണം പോയി
18 May 2025 5:55 PM GMT