Latest News

സംസ്ഥാന ബജറ്റ്; ഔദ്യോഗിക ലോഗോയില്‍ രൂപയുടെ ചിഹ്നത്തിന് പകരം തമിഴ് അക്ഷരവുമായി ഡിഎംകെ

സംസ്ഥാന ബജറ്റ്; ഔദ്യോഗിക ലോഗോയില്‍ രൂപയുടെ ചിഹ്നത്തിന് പകരം തമിഴ് അക്ഷരവുമായി ഡിഎംകെ
X

ചെന്നൈ: 2025-26 സംസ്ഥാന ബജറ്റിന്റെ ഔദ്യോഗിക ലോഗോയില്‍ നിന്ന് ഇന്ത്യന്‍ രൂപയുടെ ചിഹ്നം മാറ്റി തമിഴ് അക്ഷരമാക്കി തമിഴ്‌നാട് സര്‍ക്കാര്‍. ഭാഷാ നയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള സംസ്ഥാനത്തിന്റെ എതിര്‍പ്പും തുടരുന്നതിനിടയിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഈ തീരുമാനം.

ഡിഎംകെ നേതാവ് ശരവണന്‍ അണ്ണാദുരൈ ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ഇതൊരു ഏറ്റുമുട്ടല്‍ അല്ല, ഞങ്ങള്‍ തമിഴിന് മുന്‍ഗണന നല്‍കുന്നുവെന്നും ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ ബിജെപി ഇതിനെതിരേ വ്യാപക വിമര്‍ശനവുമായി രംഗത്തെത്തി.

അതേസമയം, മാര്‍ച്ച് 14 നാണ് ബജറ്റ് അവതരണം. ഈ മാറ്റം സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.

Next Story

RELATED STORIES

Share it