Latest News

സംസ്ഥാന ബജറ്റ് ഇന്ന്; നികുതി വര്‍ധനയ്ക്ക് സാധ്യത

സംസ്ഥാന ബജറ്റ് ഇന്ന്; നികുതി വര്‍ധനയ്ക്ക് സാധ്യത
X

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ ഒമ്പതിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ അവതരിപ്പിക്കുന്ന ബജറ്റില്‍ സംസ്ഥാനത്തിന്റെ പരിധിയിലുള്ള മിക്കവാറും എല്ലാ നികുതികളും സേവന ഫീസുകളും ഉയര്‍ത്തുമെന്നാണു സൂചന. തിരഞ്ഞെടുപ്പുകള്‍ ഒന്നും വരാനില്ലാത്ത വര്‍ഷമായതിനാല്‍ ജനങ്ങള്‍ക്ക് അധികഭാരമുണ്ടാക്കുന്ന നികുതി വര്‍ധനവ് ഉള്‍പ്പെടെ ബജറ്റിലുണ്ടാവും. ഭൂനികുതിയിലും ന്യായവിലയിലുമെല്ലാം കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.

സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ കിഫ്ബി വഴി വന്‍കിട പദ്ധതി പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയില്ല. വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലും കൃഷി അടക്കം അടിസ്ഥാന സൗകര്യമേഖലകളും ബജറ്റ് പ്രത്യേകം പരിഗണിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ ഇളവുണ്ടാവും. റബര്‍, നാളികേരം, പച്ചക്കറികള്‍ എന്നിവയുടെ താങ്ങുവില വര്‍ധിപ്പിച്ചേക്കും. ക്ഷേമ പെന്‍ഷന്‍ വര്‍ധന പേലുള്ള നയപരമായ കാര്യങ്ങളിലും ജനപക്ഷ സമീപനമുണ്ടാവാനാണ് സാധ്യത. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ മൂന്നാമത്തെ ബജറ്റാണ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it