Latest News

ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന് അഞ്ച് ലക്ഷം; ശിക്ഷ ഇളവ് ചെയ്തു ആറു തടവുകാരെ വിട്ടയക്കാനും മന്ത്രിസഭാ തീരുമാനം

ഡോ. എന്‍ ജയരാജിനെ കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പായി നിയമിക്കും

ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന് അഞ്ച് ലക്ഷം; ശിക്ഷ ഇളവ് ചെയ്തു ആറു തടവുകാരെ വിട്ടയക്കാനും മന്ത്രിസഭാ തീരുമാനം
X

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ, 52 ദിവസം ട്രോളിങ് നിരോധനം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തിരുമാനിച്ചു.

ഗവണ്‍മെന്റ് ചീഫ് വിപ്പായി ഡോ. എന്‍ ജയരാജിനെ കാബിനറ്റ് റാങ്കോടെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ഇസ്രായേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്റെ പേരില്‍ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സ്ഥിരം നിക്ഷേപം നടത്തും. കുട്ടിയുടെ വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ വഹിക്കും.

സംസ്ഥാനത്തെ 14 പ്രിന്‍സിപ്പല്‍ ജില്ലാ കോടതികളില്‍ കോര്‍ട്ട് മാനേജര്‍മാരുടെ സ്ഥിരം തസ്തിക സൃഷ്ടിക്കും. നിലവില്‍ ജോലി ചെയ്യുന്ന 8 കോര്‍ട്ട് മാനേജര്‍മാരെ റഗുലറൈസ് ചെയ്യാനും തീരുമാനിച്ചു.

ജയില്‍ ഉപദേശക സമിതിയുടെയും നിയമ വകുപ്പിന്റെയും ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമിലെ ആറു തടവുകാരുടെ ശിക്ഷാകാലയളവ് ഇളവു ചെയ്ത് അകാലവിടുതല്‍ നല്‍കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.


Next Story

RELATED STORIES

Share it