Latest News

ജോലിവാഗ്ദാനം നല്‍കി സര്‍ക്കാര്‍ വഞ്ചിച്ചു; സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് കായികതാരങ്ങളുടെ പ്രതിഷേധം

കായിക താരങ്ങളുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ അറിയിച്ചു

ജോലിവാഗ്ദാനം നല്‍കി സര്‍ക്കാര്‍ വഞ്ചിച്ചു; സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് കായികതാരങ്ങളുടെ പ്രതിഷേധം
X

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് കായികതാരങ്ങളുടെ പ്രതിഷേധം. ജോലിവാഗ്ദാനം നല്‍കി സര്‍ക്കാര്‍ വഞ്ചിച്ചെന്ന് ആരോപിച്ചുള്ള സമരം പതിമൂന്നാം ദിവസത്തിലേക്ക് കടന്നു. സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായില്ലെങ്കില്‍ സമരം കടുപ്പിക്കാനാണ് കായിക താരങ്ങളുടെ തീരുമാനം. നിയമന ശിപാര്‍ശകള്‍ ലഭിക്കാത്ത 84 കായിക താരങ്ങളാണ് സെക്രട്ടേറിയറ്റില്‍ സമരം തുടരുന്നത്. നേരത്തെ തല മുണ്ഡനം ചെയ്തും കായിക താരങ്ങള്‍ പ്രതിഷേധിച്ചിരുന്നു.

ജോലി നല്‍കിയെന്ന് കാണിച്ച് സര്‍ക്കാര്‍ വ്യാജപ്രചാരണം നടത്തിയെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. നിയമന കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സമരക്കാര്‍ പറഞ്ഞു.

2010 മുതല്‍ 2014 വരെയുള്ള കാലയളവിലെ 250 പേര്‍ക്ക് നിയമനം നല്‍കിയെങ്കിലും 84 പേര്‍ക്ക് ഇപ്പോഴും ജോലി ലഭിച്ചിട്ടില്ല. ഉത്തരവ് ലഭിക്കുന്നത് വരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടരും. അതേസമയം, കായിക താരങ്ങളുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it