- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വര്‍ധിക്കുന്ന സ്ത്രീ പീഡനത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍: വിമന്‍ ഇന്ത്യാ മുവ്മെന്റ്
സ്ത്രീകളെ തനിച്ച് വാഹനത്തില്‍ കയറ്റിവിട്ട ആരോഗ്യവകുപ്പ് അധികൃതരുടെ അനാസ്ഥ ഗൗരവമായി കാണണം. പ്രതികളെയും അതിന് അവസരമൊരുക്കിയവരെയും ഒരുപോലെ കുറ്റക്കാരായിക്കണ്ട് നിയമനടപടികള്‍ സ്വീകരിക്കണം.
കൊച്ചി: സംസ്ഥാനത്ത് ആവര്‍ത്തിക്കുന്ന സ്ത്രീ പീഡന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതും ദു:ഖിപ്പിക്കുന്നതുമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന ജനറല്‍ സിക്രട്ടറി ഇര്‍ഷാന ടീച്ചര്‍. ചികില്‍സയ്ക്കെത്തുന്ന രോഗികളെയും ആംബുലന്‍സില്‍ വിദഗ്ധ ചികില്‍സയ്ക്കായി കൊണ്ടുപോകുമ്പോഴും സ്ത്രീകള്‍ പീഡനത്തിനിരയാക്കപ്പെടുന്നു എന്നത് ലജ്ജാകരമാണ്. സ്ത്രീകളെ തനിച്ച് വാഹനത്തില്‍ കയറ്റിവിട്ട ആരോഗ്യവകുപ്പ് അധികൃതരുടെ അനാസ്ഥ ഗൗരവമായി കാണണം. പ്രതികളെയും അതിന് അവസരമൊരുക്കിയവരെയും ഒരുപോലെ കുറ്റക്കാരായിക്കണ്ട് നിയമനടപടികള്‍ സ്വീകരിക്കണം. മേലില്‍ ഇത്തരം സംവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാവിധ മുന്‍കരുതലുകളുമെടുക്കാന്‍ അധികൃതര്‍ തയ്യാറാവണം. ഓരോ പീഡന വിവരങ്ങള്‍ പുറത്ത് വരുമ്പോഴും പ്രതികളെ രക്ഷപ്പെടുത്തുവാനുള്ള രാഷ്ട്രീയ സഹായങ്ങളാണ് അണിയറയില്‍ നടന്ന് കൊണ്ടിരിക്കുന്നത്. ഗുണ്ടകളെയും സ്ത്രീ പീഢകരെയും തീറ്റി പോറ്റുന്നതിന് പാര്‍ട്ടികള്‍ പ്രത്യേക അജണ്ടകള്‍ തയ്യാറാക്കുന്നതായാണ് ആംബുലന്‍സിലെ പീഡന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം നല്കുന്നതില് സര്‍ക്കാര്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുകയാണ്. പീഡന വിവരങ്ങള്‍ മറച്ച് വെക്കുന്നതിനും അക്രമികളെ സംരക്ഷിക്കുന്നതിനും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ അണിയറയില്‍ ഒന്നായി മാറുന്ന ഈ സാഹചര്യത്തില്‍ സ്ത്രീകള്‍ കരുതിയിരിക്കാന്‍ തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.
RELATED STORIES
ഷാഹി ജുമാ മസ്ജിദ് സർവേക്കു ശേഷമുള്ള ആദ്യ വെള്ളി; സംഘർഷ ഭീതിയിൽ സംഭാൽ;...
22 Nov 2024 4:25 AM GMTനഴ്സിങ് വിദ്യാര്‍ഥിയുടെ മരണം; മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍
22 Nov 2024 3:26 AM GMTമുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്‍ട്ട് -ബാര്‍ കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMT