Latest News

ത്രിപുരയില്‍ നടക്കുന്നത് ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം വംശഹത്യ: വെല്‍ഫെയര്‍ പാര്‍ട്ടി

ത്രിപുരയില്‍ നടക്കുന്നത് ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം വംശഹത്യ:  വെല്‍ഫെയര്‍ പാര്‍ട്ടി
X

കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളായി ത്രിപുരയിലെ വിവിധ മുസ്‌ലിം മേഖലകളില്‍ വിഎച്ച്പി ഹിന്ദുത്വ ഭീകരവാദികളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ആക്രമണങ്ങള്‍ തികച്ചും ഭരണകൂടത്തിന്റെ ഒത്താശയോടെയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന് നേരെ നടന്ന ആക്രമണത്തിന്റെ പേരില്‍ ത്രിപുരയിലെ മുസ്‌ലിം സമൂഹത്തെ ഉന്മൂലനം ചെയ്യുക എന്ന ആസൂത്രിതമായ ശ്രമങ്ങള്‍ക്ക് ഭരണകൂടം തന്നെ സൗകര്യമൊരുക്കി നല്‍കുകയാണ്. പ്രതിഷേധത്തിന്റെ പേരില്‍ സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ 15 ലധികം മുസ്‌ലിം പള്ളികള്‍ തകര്‍ക്കുകയും കടകള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. മുസ്‌ലിങ്ങളെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുകയും സ്ത്രീകളെ ബലാല്‍സംഗത്തിന് ഇരയാക്കുകയും ചെയ്യുമ്പോഴും ത്രിപുരയിലെ ബിജെപി ഭരണകൂടവും കേന്ദ്രസര്‍ക്കാറും നിശബ്ദമായി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.

ബംഗ്ലാദേശിലെ ഹിന്ദു ആക്രമണത്തിനെതിരെ വിവിധ സമുദായ രാഷ്ട്രീയ സംഘടനകള്‍ രംഗത്തുവരികയും അപലപിക്കുകയും ചെയ്തിരുന്നെങ്കിലും ഇന്ത്യയില്‍ ഗുജറാത്ത് മോഡല്‍ മുസ്‌ലിം വംശീയ ഉന്മൂലനം ആക്രമണങ്ങളും കൊലപാതകങ്ങളും തുടര്‍ക്കഥയായി മാറിയിട്ടും ഭരണകൂടവും ഉത്തരവാദിത്വപ്പെട്ട സാമൂഹികപ്രവര്‍ത്തകരും തുടരുന്ന നിശബ്ദത തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയില്‍ സംഘ്പരിവാര്‍ വ്യവസ്ഥാപിതമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മുസ്‌ലിം വംശീയ ഉന്മൂലനത്തിനുള്ള ന്യായീകരണമായി ബംഗ്ലാദേശിലെ അക്രമങ്ങളെ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. അസമിലും മറ്റ് പല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തില്‍ വന്നതിനുശേഷം സമാധാന അന്തരീക്ഷം സമ്പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. കുടിയൊഴിപ്പിക്കലിന്റെ പേരില്‍ മുസ്‌ലിം കര്‍ഷകരെ വെടിവച്ചു കൊന്നും മൃതദേഹത്തോട് പോലും ക്രൂരത കാട്ടിയും രാജ്യത്ത് ഇസ്‌ലാംപേടി സജീവമാക്കി നിലനിര്‍ത്താനാണ് സംഘ്പരിവാര്‍ ആഗ്രഹിക്കുന്നത്.കഴിഞ്ഞ ഒരു മാസത്തിനിടെ മുപ്പതില്‍ പരം ചര്‍ച്ചുകള്‍ക്ക് നേരെയും രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ നടന്നിരുന്നു. ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹത്തിനു നേരെ നടക്കുന്ന ആക്രമണങ്ങളിലെ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് ശക്തമായ പ്രക്ഷോഭങ്ങള്‍ രാജ്യത്ത് ഉയര്‍ന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it