Latest News

ശ്രീജേഷിനെ കണ്ടില്ലെന്ന് നടിച്ച് സംസ്ഥാന സര്‍ക്കാര്‍; നീരജ് ചോപ്രയെ അഭിനന്ദിച്ചു നിയമസഭ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സര്‍ക്കാരുകളും വ്യവസായികളും വരെ ശ്രീജേഷിനെയും മറ്റു ടീം അംഗങ്ങളെയും പാരിതോഷികങ്ങള്‍ നല്‍കി അഭിനന്ദിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്

ശ്രീജേഷിനെ കണ്ടില്ലെന്ന് നടിച്ച് സംസ്ഥാന സര്‍ക്കാര്‍; നീരജ് ചോപ്രയെ അഭിനന്ദിച്ചു നിയമസഭ
X

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ നീരജ് ചോപ്രയെ കേരള നിയമസഭ അഭിനന്ദിച്ചു. എന്നാല്‍, ഹോക്കിയില്‍ മെഡല്‍ നേടിയ ഹോക്കി ടീമംഗം മലയാളിയായ ശ്രീജേഷിനെ കണ്ടില്ലെന്ന് നടിച്ച് സംസ്ഥാന സര്‍ക്കാര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സര്‍ക്കാരുകളും വ്യവസായികളും വരെ ശ്രീജേഷിനെയും മറ്റു ടീം അംഗങ്ങളെയും പാരിതോഷികങ്ങള്‍ നല്‍കി അഭിനന്ദിച്ചിട്ടും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇന്ന് നിയമസഭ നീരജിനെയും മറ്റുള്ളവരെയും അഭിനന്ദനമറിയച്ചപ്പോഴും ശ്രീജേഷിന്റെ പേര് അതിലില്ലായിരുന്നു.

നാലു പതിറ്റാണ്ടിന്റെ കാത്തിരുപ്പ് അവസാനിപ്പിച്ച് ഇന്ത്യന്‍ ഹോക്കി ഉയിര്‍ത്തെഴുന്നേറ്റത് ടോക്യോയിലാണ്. അതിന് ചുക്കാന്‍ പിടിച്ചത് മലയാളി താരം പിആര്‍ ശ്രീജേഷുമായിരുന്നു.

നിയമസഭയിലെ വാക്കുകള്‍

'ടോക്കിയോ ഒളിമ്പിക്‌സിലെ അത് ലറ്റിക്‌സ് മത്സരത്തില്‍ ഇന്ത്യ ആദ്യമായി സ്വര്‍ണമെഡല്‍ നേടിയിരിക്കുന്നു. പുരുഷവിഭാഗം ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് 87.58 മീറ്റര്‍ എറിഞ്ഞ് ഇന്ത്യക്ക് അഭിമാനകരമായ വിജയം സമ്മാനിച്ചത്. അഭിനവ് ബിന്ദ്രക്കു ശേഷം ഇന്ത്യ വ്യക്തിഗത ഇനങ്ങളില്‍ നേടുന്ന സ്വര്‍ണമെഡല്‍ കൂടിയാണിത്.

ആധുനിക ഒളിമ്പിക്‌സില്‍ ഇന്ത്യ നേടുന്ന ആദ്യത്തെ അത്‌ലറ്റിക്‌സ് സ്വര്‍ണമെഡല്‍ എന്ന നിലയില്‍ എത്രയോ തലമുറകളുടെ സ്വപ്നമാണ് നീരജ് ടോക്കിയോയില്‍ സാക്ഷാത്കരിച്ചത്. രാജ്യത്തിന് അഭിമാനകരമായ വിജയം സമ്മാനിച്ച നീരജ് ചോപ്രയെ ഈ സഭ അഭിനന്ദിക്കുന്നു.

ഒളിമ്പിക്‌സിലെ പുരുഷവിഭാഗം 65 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ ബജ്രംഗ് പുനിയയേയും ഈ സഭ അഭിനന്ദിക്കുന്നു.

രണ്ടു മാസം മുമ്പ് പരിക്കേറ്റിരുന്ന ബജ്രംഗ് പുനിയയോട് ഡോക്ടര്‍മാര്‍ വിശ്രമിക്കാന്‍ നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍ രാജ്യത്തിന് വേണ്ടി മത്സരിച്ച് അദ്ദേഹം മെഡല്‍ നേടി. ഇരുവര്‍ക്കും തുടര്‍ന്നും മികച്ച വിജയങ്ങള്‍ ആശംസിക്കുന്നു. ടോക്കിയോ ഒളിമ്പിക്‌സില്‍ രാജ്യത്തിന് വേണ്ടി മികച്ച വിജയങ്ങള്‍ നേടിയ എല്ലാ കായികതാരങ്ങളെയും ഈ സഭ അഭിനന്ദിക്കുന്നു'.

Next Story

RELATED STORIES

Share it