Latest News

ശനിയാഴ്ച്ച മുതല്‍ വയനാട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍

ശനിയാഴ്ച്ച മുതല്‍ വയനാട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍
X

കല്‍പ്പറ്റ: ലോക്ഡൗണുമായി ബന്ധപ്പെട്ട് 5-06-2021 മുതല്‍ 09-06-2021 വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായ സാഹചര്യത്തില്‍ വയനാട് ജില്ലയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ൗ ദിവസങ്ങളില്‍ താഴെ പറയുന്ന വിഭാഗത്തില്‍ പെട്ട സ്ഥാപനങ്ങള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്‍കിയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുല്ല ഉത്തരവായി.

1) റേഷന്‍ കടകള്‍

2) ഭക്ഷ്യ വസ്തുക്കള്‍ വില്ക്കുന്ന കടകള്‍, ഹോട്ടല്‍, ബേക്കറികള്‍, പലചരക്ക് കട

3 പാല്‍, പഴം പച്ചക്കറി, മത്സ്യമാംസ കടകള്‍

4) മൃഗങ്ങള്‍ക്കുള്ള തീറ്റ വസ്തുക്കളുടെ കടകള്‍ (കോഴി, പശു, മത്സ്യം മുതലായവ)

5) കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ കടകള്‍ (ഇലക്ട്രിക് & പ്‌ളംബിംഗ് ഉള്‍പ്പടെ)

6) വ്യവസായങ്ങള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍, പാക്കേജിംഗ് ഉള്‍പ്പടെ.

മേല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം രാവിലെ 9 മണിമുതല്‍ വൈകിട്ട് 7.30 വരെയാണ്.

ശുചീകരണം, കാര്‍ഷിക, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ജോലികള്‍ നിര്‍വഹിക്കാവുന്നതാണ്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രവര്‍ത്തിക്കേണ്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യാത്ര പോലീസ് തടസ്സപ്പെടുത്താന്‍ പാടുള്ളതല്ലെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it