Latest News

ഐസ്‌ക്രീമില്‍ മയക്കുമരുന്ന് നല്‍കി രാജധാനിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു

ഐസ്‌ക്രീമില്‍ മയക്കുമരുന്ന് നല്‍കി രാജധാനിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു
X

ന്യൂഡല്‍ഹി: രാജധാനി എക്‌സ്പ്രസില്‍ മയക്കുമരുന്ന് കലര്‍ത്തിയ ഐസ്‌ക്രീം നല്‍കി വിദ്യാര്‍ഥിനിയെ ലൈംഗികമായി ആക്രമിച്ചു. ദല്‍ഹി-റാഞ്ചി രാജധാനി എക്‌സ്പ്രസിലാണ് സംഭവം. ടിടിഇയും പാന്‍ട്രി ജീവനക്കാരനും ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ ആരോപിതനായ ടിക്കറ്റ് എക്‌സാമിനറെയും പാന്‍ട്രി ജീവനക്കാരനായ വെയിറ്ററെയും റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അടിയന്തര അന്വേഷണത്തിനും റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം, ആദ്യം പെണ്‍കുട്ടി റെയില്‍വേ പോലിസില്‍ പരാതി നല്‍കിയില്ല. സംഭവം വിവാദമായതോടെ റെയില്‍വേ പോലിസ് പെണ്‍കുട്ടിയെ ഫോണ്‍ വിളിച്ചാണ് പരാതി എടുത്തത്.

പെണ്‍കുട്ടിയുടെ സുഹൃത്ത് ട്വിറ്ററില്‍ സംഭവം പോസ്റ്റ് ചെയ്തതോടെയാണ് വിവാദമായത്. ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനായി റെയില്‍വേ മന്ത്രിയെയും ഉന്നത ഉദ്യോഗസ്ഥരെയും ട്വീറ്റില്‍ ഇവര്‍ ടാഗ് ചെയ്യുകയായിരുന്നു.

Next Story

RELATED STORIES

Share it