- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാര്‍ത്ഥി പ്രതിഭാ ധനസഹായ പദ്ധതി: താഴ്ന്ന വരുമാനക്കാരായ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം

തിരുവനന്തപുരം: വാര്‍ഷികവരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങളില്‍ നിന്നുള്ള ബിരുദപഠനം സ്തുത്യര്‍ഹമായ രീതിയില്‍ പൂര്‍ത്തിയാക്കുന്ന സംസ്ഥാനത്തെ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരുലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭാ ധനഹായ പദ്ധതിപ്രകാരം നല്കുന്നു. ഈ തുക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക. മാര്‍ക്ക്/ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും ആദ്യത്തെ ആയിരം പേരെ നിശ്ചയിക്കുന്നത്. .
പഠന താല്‍പ്പര്യമുള്ള, എന്നാല്‍ സാമ്പത്തികശേഷി കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എമിനന്റ് സ്കോളര്‍ ഓണ്‍ലൈന്‍ പരിപാടിയും സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ പദ്ധതി വഴി ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞര്‍, സാമൂഹ്യശാസ്ത്രജ്ഞര്‍, ഭാഷാ വിദഗ്ദ്ധര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള പ്രമുഖരുമായി കോളേജ്-സര്‍വ്വകലാശാലകളിലെ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ആശയവിനിമയം നടത്താന്‍ സംവിധാനമൊരുക്കും. ഒരേസമയം എല്ലാ ജില്ലകളിലെയും പ്രത്യേക കേന്ദ്രങ്ങളില്‍ (സര്‍ക്കാര്‍ കോളേജിലെ ക്ലാസ് മുറികളില്‍/ ഓഡിറ്റോറിയങ്ങളില്‍) ഇവരുടെ പ്രഭാഷണങ്ങള്‍ ഓണ്‍ലൈനായി കേള്‍പ്പിക്കാനും അവരോട് സംവദിക്കാനുമുള്ള അവസരമുണ്ടാക്കും. വിക്ടേഴ്സ് പോലുള്ള ചാനലുകള്‍ വഴിയും ഈ സൗകര്യം ഒരുക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിനാണ് മേല്‍നോട്ടം.
RELATED STORIES
ഓപറേഷൻ സിന്ദൂർ; ചുമതലകൾ ഭംഗിയായി നിർവഹിച്ചു: വ്യോമസേന
11 May 2025 8:10 AM GMTപത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എം ജി കണ്ണന് അന്തരിച്ചു
11 May 2025 7:54 AM GMT22 കിലോമീറ്റർ താണ്ടിയത് 22 മിനുറ്റു കൊണ്ട്; അമ്മക്കും കുഞ്ഞിനും...
11 May 2025 7:47 AM GMTഅടിമാലിയില്‍ വീടിന് തീപിടിച്ച് നാല് പേര് മരിച്ച സംഭവം; ഷോര്‍ട്ട്...
11 May 2025 7:44 AM GMTട്രെയിനില്‍ വ്യാജ ബോംബ് ഭീഷണി; ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍
11 May 2025 7:36 AM GMTപത്മശ്രീ അവാർഡ് ജേതാവും കാർഷിക ശാസ്ത്രജ്ഞനുമായ സുബ്ബണ്ണ അയ്യപ്പൻ...
11 May 2025 7:15 AM GMT