Latest News

രണ്ട് രൂപ കണ്‍സഷന്‍ നല്‍കാന്‍ വിദ്യാര്‍ഥികള്‍ക്ക് തന്നെ നാണക്കേട്; വിദ്യാര്‍ഥികള്‍ അഞ്ച് രൂപ കൊടുത്താല്‍ ബാക്കി വാങ്ങാറില്ലെന്നും മന്ത്രി

കണ്‍സഷന്‍ തുക ആറ് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം

രണ്ട് രൂപ കണ്‍സഷന്‍ നല്‍കാന്‍ വിദ്യാര്‍ഥികള്‍ക്ക് തന്നെ നാണക്കേട്; വിദ്യാര്‍ഥികള്‍ അഞ്ച് രൂപ കൊടുത്താല്‍ ബാക്കി വാങ്ങാറില്ലെന്നും മന്ത്രി
X

തിരുവനന്തപുരം: രണ്ട് രൂപ കണ്‍സഷന്‍ തുകയായി നല്‍കാന്‍ വിദ്യാര്‍ഥികള്‍ക്ക് തന്നെ നാണക്കേടാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.അഞ്ച് രൂപ കൊടുത്താല്‍ വിദ്യാര്‍ഥികള്‍ പണം തിരിച്ച് വാങ്ങാറില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ഫീ വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. കണ്‍സഷന്‍ തുക ആറ് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ബസ് ഉടമകളുടെ ആവശ്യം ന്യായമാണ്. ജനങ്ങളെ ബോധ്യപ്പെടുത്തി ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ രീതിയില്‍ നിരക്ക് വര്‍ധന നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. ഇന്ധന വില ഉയരുന്നത് വലിയ പ്രതിസന്ധിയാണ്. ബസ് ചാര്‍ജ് വര്‍ധന ഉണ്ടാകും, എന്നാല്‍ എന്ന് നടപ്പിലാക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ബസ് ചാര്‍ജ് വര്‍ധന ഗൗരവമായ കാര്യമായതിനാല്‍ എടുത്ത് ചാടിയുള്ള തീരുമാനം പ്രായോഗികമല്ല. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണിക്കും. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിച്ചത് 10 വര്‍ഷം മുമ്പാണെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it