Latest News

ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍ പ്രദര്‍ശിപ്പിച്ച് വിദ്യാര്‍ഥികള്‍; നടപടിക്കൊരുങ്ങി അധികൃതര്‍

ഗുജറാത്തില്‍ 2002 ല്‍ നടന്ന കലാപത്തെ കേന്ദ്രീകരിച്ചുള്ള ബിബിസി ഡോക്യുമെന്ററിയാണ് ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍

ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍ പ്രദര്‍ശിപ്പിച്ച് വിദ്യാര്‍ഥികള്‍; നടപടിക്കൊരുങ്ങി അധികൃതര്‍
X

ഡല്‍ഹി: സര്‍വകലാശാല അധികൃതരുടെ വിലക്കുകള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി ജെഎന്‍യു കാംപസില്‍ പ്രദര്‍ശിപ്പിച്ച് വിദ്യാര്‍ഥികള്‍. ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (എഐഎസ്എഫ്) സംഘടിപ്പിച്ച സ്‌ക്രീനിംഗ് പ്രൊജക്ടറില്‍ പ്രദര്‍ശിപ്പിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍, സാങ്കേതിക പ്രശ്‌നം മൂലം വിദ്യാര്‍ഥികള്‍ യൂണിവേഴ്സിറ്റിയിലെ ഗംഗാ ധാബയില്‍ ലാപ്ടോപ്പില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രൊജക്ടര്‍ കേടുവരുത്തുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

2019 ലെ പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ജാമിയ മില്ലിയ ഇസ്ലാമിയയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ഡല്‍ഹി പോലിസ് നടത്തിയ ആക്രമണത്തിന്റെ സ്മരണാര്‍ത്ഥമാണ് ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള എഐഎസ്എഫിന്റെ തീരുമാനം. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നിരവധി വിദ്യാര്‍ഥികളാണ് ഡോക്യുമെന്ററി കാണാന്‍ എത്തിയത്.

ഗുജറാത്തില്‍ 2002 ല്‍ നടന്ന കലാപത്തെ കേന്ദ്രീകരിച്ചുള്ള ബിബിസി ഡോക്യുമെന്ററിയാണ് ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തി എന്നു പറഞ്ഞ് ഗുജറാത്ത് ആസ്ഥാനമായ ജസ്റ്റിസ് ഓണ്‍ ട്രയല്‍ ഗ്രൂപ്പ് ബിബിസിക്കെതിരേ കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് ഈ ഡോക്യുമെന്ററി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു.

Next Story

RELATED STORIES

Share it