Latest News

സുഡാനില്‍ വരാനിരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തം; മുന്നറിയിപ്പ് നല്‍കി യുഎന്‍

സുഡാനില്‍ വരാനിരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തം; മുന്നറിയിപ്പ് നല്‍കി യുഎന്‍
X

വാഷിങ്ടണ്‍: യുദ്ധത്താല്‍ തകര്‍ന്ന സുഡാനില്‍ ക്ഷാമം രൂക്ഷമാകുകയാണെന്നും 600,000-ത്തിലധികം ആളുകള്‍ പട്ടിണിയുടെ വക്കിലാണെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി.രാജ്യത്തുടനീളമുള്ള അഞ്ച് പ്രദേശങ്ങളില്‍ ക്ഷാമം പിടിപെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു. വടക്കന്‍ ഡാര്‍ഫറിലെ സംസം അഭയാര്‍ഥി കാംപും ഇതില്‍ ഉള്‍പ്പെടുന്നു .

ഈ ആഴ്ച ആദ്യം അക്രമത്തെ തുടര്‍ന്ന് യുഎന്നിന്റെ വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി), മെഡിക്കല്‍ ചാരിറ്റിയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു.

സുഡാന്‍ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്കും ക്ഷാമം മൂലമുള്ള കൂട്ട മരണങ്ങള്‍ക്കും സാധ്യത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാനും അടിയന്തര സഹായം നല്‍കാനും കൃഷി പുനരാരംഭിക്കാനും അടിയന്തര നടപടി സ്വീകരിക്കാന്‍ വോള്‍ക്കര്‍ ടര്‍ക്ക് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it