Latest News

സുധാ മൂർത്തി രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

സുധാ മൂർത്തി രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു
X

ന്യൂഡല്‍ഹി: എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തി രാജ്യസഭ എംപി യായി സത്യപ്രതിജ്ഞ ചെയ്തു. ഭര്‍ത്താവ് നാരായണ മൂര്‍ത്തിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. പ്രത്യേക ക്ഷണിതാവെന്ന നിലയിലാണ് നാരായണ മൂര്‍ത്തി എത്തിയത്. രാജ്യസഭ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ ആണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. രാജ്യസഭ നേതാവ് പീയുഷ് ഗോയലും ചടങ്ങില്‍ പങ്കെടുത്തു. ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ മുന്‍ ചെയര്‍പേഴ്‌സണായ സുധാ മൂര്‍ത്തി നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. കൂടുതലും കുട്ടികള്‍ക്കു വേണ്ടിയുള്ളതാണ്. അന്തരാഷ്ട്ര വനിത ദിനത്തിലാണ് 73 കാരിയായ സുധാ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. കന്നഡ, ഇംഗീഷ് സാഹിത്യങ്ങള്‍ നല്‍കിയ സംഭാവനകള്‍ക്ക് സാഹിത്യ അക്കാദമി ബാല്‍ സാഹിത്യ പുരസ്‌കാരം, പത്മശ്രീ, പത്മ ഭൂഷണ്‍ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ടെല്‍കോയില്‍ ജോലി ചെയ്ത ആദ്യ വനിത എന്‍ജിനീയറാണ് സുധാ മൂര്‍ത്തി. ഭര്‍ത്താവായ നാരായണ മൂര്‍ത്തിക്ക് ഇന്‍ഫോസിസ് തുടങ്ങാന്‍ 10000 രൂപയുടെ ഫണ്ട് നല്‍കിയത് സുധയാണ്. ഇപ്പോള്‍ 80 ബില്യണ്‍ യുഎസ് ഡോളര്‍ വിപണി മൂലധനമുണ്ട് ഇന്‍ഫോസിസിന്. സുധ-നാരായണ മൂര്‍ത്തി ദമ്പതികളുടെ മകള്‍ അക്ഷത മൂര്‍ത്തിയുടെ ഭര്‍ത്താവാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.

Next Story

RELATED STORIES

Share it