- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസിലെ ആത്മഹത്യ; അന്വേഷണ കമ്മീഷനെ നിയോഗിക്കണം: എന്‍ കെ റഷീദ് ഉമരി

തിരുവനന്തപുരം: കേരളാ പോലിസില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണെന്നും ഇതു സംബന്ധിച്ച് സമഗ്രാന്വേഷണത്തിന് കമ്മീഷനെ നിയോഗിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ തൊണ്ണൂറിലധികം പേരാണ് പോലീസ് സേനയില്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. 2024 ജൂണ്‍ മാസത്തില്‍ ഒരാഴ്ചയ്ക്കിടെ അഞ്ച് പോലിസുകാര്‍ ആത്മഹത്യ ചെയ്തിരുന്നു. അമിത ജോലിഭാരം, വിശ്രമത്തിന്റെ കുറവ്, ജോലിയിലെ സങ്കീര്‍ണത, മേലുദ്യോഗസ്ഥരുടെ ഭീഷണി, സഹപ്രവര്‍ത്തകരുടെ സഹകരണമില്ലായ്മ തുടങ്ങി ഔദ്യോഗിക മേഖലയിലെ വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയാത്തത് ആത്മഹത്യ നിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നതായി വിലയിരുത്തപ്പെടുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പാക്കുകയും ക്രമസമാധാന പാലനം ഉറപ്പാക്കുകയും ചേയ്യേണ്ട സേനാംഗങ്ങള്‍ക്ക് സ്വന്തം സുരക്ഷിതത്വം പോലും ഇല്ലാതാവുന്നത് ഗൗരവമായി കാണണം. പോലീസ് സേനയില്‍ ആത്മഹത്യ പെരുകുന്നതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി തിരുത്തല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരും പോലിസ് സേനയിലെ മേലധികാരികളും തയ്യാറാവമെണന്ന് എന്‍ കെ റഷീദ് ഉമരി ആവശ്യപ്പെട്ടു.
RELATED STORIES
കമല്‍ ഹാസന് രാജ്യസഭയിലേക്ക്; സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഡിഎംകെ
28 May 2025 7:48 AM GMTവ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം; പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതി
28 May 2025 7:25 AM GMTഅണ്ണാ യൂണിവേഴ്സിറ്റി ബലാല്‍സംഗക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി
28 May 2025 6:38 AM GMTനിലമ്പൂരില്‍ കരുത്ത് തെളിയിക്കാന്‍ എസ്ഡിപിഐ
28 May 2025 6:35 AM GMTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മല്‍സരിക്കും; അഡ്വ. സാദിഖ്...
28 May 2025 6:30 AM GMTമനുഷ്യ അസ്ഥി പൊടിച്ചുണ്ടാക്കുന്ന സിന്തറ്റിക് ലഹരി കടത്താന്‍ ശ്രമിച്ച...
28 May 2025 6:22 AM GMT