- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സുല്‍ത്താന്‍ ബത്തേരിയില്‍ കാട്ടാനയിറങ്ങി; നടപ്പാതയില്‍ നിന്നയാളെ ആക്രമിച്ചു
BY NSH6 Jan 2023 5:49 AM GMT

X
NSH6 Jan 2023 5:49 AM GMT
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി നഗരമധ്യത്തില്‍ കാട്ടാനയിറങ്ങി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇരളം ഫോറസ്റ്റ് സെക്ഷനിലെ വനഭാഗത്തു നിന്നാണ് കാട്ടാനയെത്തിയതെന്നാണ് വിവരം. നഗരമധ്യത്തില്‍ ഏറെ നേരം നിലയുറപ്പിച്ച കാട്ടാന ചുറ്റും ഭീതി പരത്തി. നടപ്പാതയിലൂടെ നടന്നു പോവുകയായിരുന്ന വൃദ്ധന് നേരേ കാട്ടാന പാഞ്ഞെത്തി. നിമിഷ നേരം കൊണ്ട് തുമ്പിികൈയില്‍ വീശി വൃദ്ധനെ നിലത്തിട്ടു. തലനാഴിരയ്ക്കാണ് വന്‍ അപകടമൊഴിവായത്.
വീണുപോയ വൃദ്ധനെ ആന ചവിട്ടാന്‍ ഒരുങ്ങിയെങ്കിലും നടപ്പാതയിലെ കൈവരി തടസ്സപ്പെടുത്തിയതുകൊണ്ട് നടന്നില്ല. നിസാര പരിക്കേറ്റ അദ്ദേഹത്തെ ബത്തേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിനു പിന്നാലെയും കാട്ടാന പാഞ്ഞു. ഒരുമണിക്കൂറോളം നഗരത്തില്‍ ഭീതി വിതച്ച കാട്ടാനയെ നാട്ടുകാരും വനപാലകരും ചേര്‍ന്നാണ് കാട്ടിലേക്ക് തുരത്തിയത്.
Next Story
RELATED STORIES
പാകിസ്താന്റെ ആക്രമണശ്രമങ്ങള്‍ തകര്‍ത്തു: സൈന്യം (വീഡിയോ)
9 May 2025 2:35 AM GMTഓപ്പറേഷന് സിന്ദൂറിനെ വിമര്‍ശിച്ച മലയാളി മാധ്യമപ്രവര്ത്തകന്...
9 May 2025 1:56 AM GMT24 വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചു
9 May 2025 1:14 AM GMTഅഭയാര്‍ത്ഥി കാര്‍ഡുള്ള രോഹിങ്ഗ്യകളെ നാടുകടത്തിയതില്‍ ഇടപെടാതെ...
8 May 2025 3:12 PM GMTട്രെയ്നില്‍ ഭക്ഷണത്തിന് അമിത ചാര്‍ജ് ഈടാക്കിയത് ചോദ്യം ചെയ്ത...
8 May 2025 1:51 PM GMTമാത്യു സാമുവലിന്റെ യുദ്ധവിമാന വീഡിയോ തടഞ്ഞ് യൂട്യൂബ്;...
8 May 2025 1:44 PM GMT