- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സപ്ലൈകോ: സംസ്ഥാനത്ത് മൊബൈല്‍ വില്‍പന ശാലകള്‍ ഇന്നു മുതല്‍

തിരുവനന്തപുരം: വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ വിപണി ഇടപെടല്‍ ശക്തമാക്കി ഇന്ന് മുതല്‍ ഡിസംബര്‍ 9 വരെ സപ്ലൈകോയുടെ മൊബൈല്‍ വില്‍പ്പനശാലകള്‍ സംസ്ഥാനത്തെ 700 കേന്ദ്രങ്ങളിലെത്തി സബ്‌സിഡി സാധനങ്ങള്‍ വിതരണം നടത്തും. തിരുവനന്തപൂരം, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ 150 കേന്ദ്രങ്ങളില്‍ മൊബൈല്‍ വില്‍പ്പനശാലകള്‍ എത്തി 30നും ഡിസംബര്‍ ഒന്നിനും സാധനങ്ങള്‍ വിതരണം നടത്തും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 30ന് രാവിലെ 8 മണിക്ക് പാളയം മാര്‍ക്കറ്റിന് സമീപം ഭക്ഷ്യപൊതുവിതരണ മന്ത്രി ജി. ആര്‍. അനില്‍ നിര്‍വഹിക്കും.
മൊബൈല്‍ വില്‍പ്പനശാലകളുടെ ജില്ലാതാലൂക്ക് തലത്തിലുള്ള ഫഌഗ് ഓഫ് എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ അതതു കേന്ദ്രങ്ങളില്‍ നിര്‍വഹിക്കും. ഒരു ജില്ലയില്‍ അഞ്ച് മൊബൈല്‍ വില്‍പ്പനശാലകളുടെ സേവനം രണ്ട് ദിവസങ്ങളിലായി പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു മൊബൈല്‍ യൂനിറ്റ് ഒരു ദിവസം അഞ്ച് കേന്ദ്രങ്ങളിലെത്തും. രണ്ടു ദിവസങ്ങളില്‍ 10 കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സബ്‌സിഡി സാധനങ്ങള്‍ വില്‍പ്പന നടത്തും.
അഞ്ച് മൊബൈല്‍ യൂണിറ്റുകള്‍ രണ്ട് ദിവസങ്ങളിലായി 50 കേന്ദ്രങ്ങളില്‍ സബ്‌സിഡി സാധനങ്ങള്‍ വിതരണം ചെയ്യും.
മൊബൈല്‍ വില്‍പ്പനശാലകളുടെ മറ്റു ജില്ലകളിലെ സന്ദര്‍ശന സമയം: കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ (ഡിസംബര്‍ 2, 3) പത്തനംതിട്ട, പാലക്കാട്, മലപ്പുറം (ഡിസംബര്‍ 4, 5) ആലപ്പുഴ, തൃശ്ശൂര്‍ (ഡിസംബര്‍ 6, 7) ഇടുക്കി, കോട്ടയം, എറണാകുളം (ഡിസംബര്‍ 8, 9). സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉല്‍പ്പന്നങ്ങളും മൊബൈല്‍ വില്‍പനശാലകളില്‍ ലഭിക്കും.
RELATED STORIES
ഇസ്രായേലി സൈന്യത്തിന്റെ ക്യാംപ് തകര്‍ത്ത് അല്‍ ഖുദ്സ് ബ്രിഗേഡ്സ്...
23 Jun 2025 7:05 PM GMTപശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളത്തെ ആക്രമിച്ചെന്ന് ഇറാന്
23 Jun 2025 6:59 PM GMTബഹ്റൈന്‍ വ്യോമപാത അടച്ചു
23 Jun 2025 5:46 PM GMTയുഎഇയും വ്യോമാതിര്‍ത്തി അടച്ചു
23 Jun 2025 5:41 PM GMTഖത്തറിലെ യുഎസ് സൈനികതാവളത്തെ ആക്രമിച്ചു: ഇറാന്
23 Jun 2025 5:22 PM GMTഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ആക്രമണം (video)
23 Jun 2025 5:03 PM GMT