Latest News

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ വാക്കുകള്‍ നീക്കം ചെയ്യാനാവില്ല: സുപ്രിം കോടതി

പാര്‍ലമെന്റിന്റെ ഭേദഗതി അധികാരം ആമുഖത്തിനും ബാധകമാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ വാക്കുകള്‍ നീക്കം ചെയ്യാനാവില്ല: സുപ്രിം കോടതി
X

ന്യൂഡല്‍ഹി: പ്രകാരം ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള ഹരജികള്‍ സുപ്രീം കോടതി തള്ളി. പാര്‍ലമെന്റിന്റെ ഭേദഗതി അധികാരം ആമുഖത്തിനും ബാധകമാണെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. ഹരജി വിശാലബെഞ്ചിനു വിടണമെന്ന ആവശ്യം കഴിഞ്ഞ വെള്ളിയാഴ്ച കോടതി തള്ളിയിരുന്നു. പിന്നീട് ചില അഭിഭാഷകര്‍ ഇടപെട്ടതിനെ തുടര്‍ന്ന് കേസില്‍ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു.

'ഏതാണ്ട് ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞു, എന്തിനാണ് ഇപ്പോള്‍ പ്രശ്‌നം ഉന്നയിക്കുന്നത്,' പ്രഖ്യാപനത്തിന് ശേഷം ചീഫ് ജസ്റ്റിസ് ഖന്ന ചോദിച്ചു. സോഷ്യലിസത്തിന്റെയും മതേതരത്വത്തിന്റെയും വ്യാഖ്യാനത്തെക്കുറിച്ചുള്ള ആശങ്കകളെ അഭിസംബോധന ചെയ്ത കോടതി, ഈ ആശയങ്ങള്‍ക്ക് ഇന്ത്യന്‍ സാഹചര്യത്തില്‍ വ്യത്യസ്തമായ അര്‍ത്ഥമുണ്ടെന്ന് വ്യക്തമാക്കി. ഇന്ത്യയിലെ സോഷ്യലിസം പ്രാഥമികമായി ഒരു ക്ഷേമരാഷ്ട്രത്തെ സൂചിപ്പിക്കുന്നു, അവസര സമത്വം ഉറപ്പാക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണ് മതേതരത്വമെന്നും ചീഫ് ജസ്റ്റിസ് ഖന്ന നിരീക്ഷിച്ചു.

1976ല്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഭേദഗതി വരുത്തി ഇന്ദിരാഗാന്ധി സര്‍ക്കാര്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ വാക്കുകള്‍ ചേര്‍ത്തതിനെയാണ് ഹരജിക്കാര്‍ ചോദ്യം ചെയ്തത്. അടിയന്തരാവസ്ഥക്കാലത്ത് നടന്ന ഭരണഘടനയിലെ 42ാം ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാണു ഹരജിക്കാര്‍ വാദിച്ചത്. അസാധാരണ സാഹചര്യങ്ങളിലായിരുന്നു പാര്‍ലമെന്റ് ഭേദഗതി പാസാക്കിയത്. ലോക്സഭാ കാലാവധി നീട്ടുക വരെ ചെയ്തിരുന്നുവെന്നും ഹരജിയില്‍ പറഞ്ഞു.

സോഷ്യലിസത്തെ ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കര്‍ എതിര്‍ത്തിരുന്നുവെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഡ്വ. വിഷ്ണുശങ്കര്‍ ജെയിന്‍ പറഞ്ഞു. ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്നത് വ്യക്തിസ്വാതന്ത്ര്യം കുറയ്ക്കലാകുമെന്നാണ് അംബേദ്കര്‍ അഭിപ്രായപ്പെട്ടതെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. ഭരണഘടനയുടെ ആമുഖത്തില്‍ മാറ്റം വരുത്താന്‍ പാടില്ലെന്നും അദ്ദേഹം വാദിച്ചു.

എന്നാല്‍, അടിയന്തരാവസ്ഥക്കാലത്ത് നിയമമാക്കിയതിനാല്‍ ഭേദഗതിക്ക് നിയമസാധുത ഇല്ലെന്ന വാദം കോടതി തള്ളി, 42ാം ഭേദഗതി ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമായതിനാല്‍ തന്നെ അത് അസാധുവായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി.

Next Story

RELATED STORIES

Share it