Latest News

പൊതു കെട്ടിടങ്ങളിൽ മാതാവിനും കുഞ്ഞിനും പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാരുകൾ ഉറപ്പു വരുത്തണം: സുപ്രിം കോടതി

പൊതു കെട്ടിടങ്ങളിൽ മാതാവിനും കുഞ്ഞിനും  പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാരുകൾ ഉറപ്പു വരുത്തണം: സുപ്രിം കോടതി
X

ന്യൂഡൽഹി: ശിശു സംരക്ഷണത്തിനും കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്നതിനും പ്രത്യേക സ്ഥലങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി സുപ്രിംകോടതി. അതിനാവശ്യമായ സൗകര്യങ്ങൾ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ബെഞ്ച് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്നത് അമ്മമാരുടെ സ്വകാര്യത ഉറപ്പാക്കുമെന്നും ശിശുക്കൾക്ക് പ്രയോജനകരമാണെന്നും ജസ്റ്റിസുമാരായ ബി വി നാഗരത്ന, പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

"പൊതുസ്ഥലങ്ങളിലെ ആസൂത്രണത്തിന്റെയും നിർമ്മാണത്തിന്റെയും ഘട്ടത്തിലുള്ള പൊതു കെട്ടിടങ്ങളുടെ കാര്യത്തിൽ, മുകളിൽ പരാമർശിച്ച ആവശ്യങ്ങൾക്ക് മതിയായ സ്ഥലം നീക്കിവച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണം," ബെഞ്ച് പറഞ്ഞു. പൊതു ഇടങ്ങളിൽ ഫീഡിംഗ് റൂമുകൾ, ചൈൽഡ് കെയർ റൂമുകൾ തുടങ്ങിയവ നിർമ്മിക്കാൻ നിർദ്ദേശങ്ങൾ ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. മുലയൂട്ടുന്ന അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും മൗലികാവകാശം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും കുട്ടികൾക്കായി പ്രത്യേക ഇടങ്ങൾ നീക്കിവയ്ക്കുന്നതിനും അധികാരികൾക്ക് നിർദേശം ഹരജിയിലെ ആവശ്യം. ഹരജി തീർപ്പാക്കിയ ബെഞ്ച് രണ്ടാഴ്ചയ്ക്കുള്ളിൽ കേന്ദ്രത്തിന്റെ നിർദേശം പാലിക്കണമെന്ന് സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it