Latest News

ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
X

ന്യൂഡല്‍ഹി:ഗുജറാത്ത് കലാപക്കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും.

ചെവ്വാഴ്ച പരിഗണിക്കാമെന്ന് പറഞ്ഞിരുന്ന ജാമ്യാപേക്ഷ ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ച് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.ടീസ്തയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ മാറ്റിവയ്ക്കുന്നതിനെതിരെ എതിര്‍പ്പ് ഉന്നയിച്ചിരുന്നു.എന്നാല്‍,സമയക്കുറവ് കാരണം വിഷയം പരിഗണിക്കാന്‍ കഴിയില്ലെന്നും, വ്യാഴാഴ്ച പരാഗണിക്കാമെന്നും ബെഞ്ച് അറിയിക്കുകയായിരുന്നു.

അതേസമയം ടീസ്റ്റ സെതല്‍വാദിനെതിരെ ഗുജറാത്ത് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.ടീസ്ത സെതല്‍വാദ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമൊത്ത് കേസുകള്‍ അട്ടിമറിക്കാന്‍ കൂട്ടുനിന്നുവെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചത്.

ജൂണ്‍ 22നാണ് ഗുജറാത്ത് കലാപക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ വ്യാജ തെളിവുകളുണ്ടാക്കിയെന്നും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നുമാരോപിച്ച് ടീസ്തയെയും മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറിനെയും തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്.ഗുജറാത്ത് കലാപക്കേസില്‍ മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേക അന്വേഷണസംഘം ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഇത് സുപ്രികോടതി ശരിവച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

Next Story

RELATED STORIES

Share it