Latest News

സുശാന്ത് സിങ് രജപുത് മരണത്തിനു മുമ്പ് തന്റെ പേര് ഗൂഗിള്‍ ചെയ്‌തെന്ന് മുംബൈ പോലിസ്

സുശാന്ത് സിങ് രജപുത് മരണത്തിനു മുമ്പ് തന്റെ പേര് ഗൂഗിള്‍ ചെയ്‌തെന്ന് മുംബൈ പോലിസ്
X

മുംബൈ: ആത്മഹത്യ ചെയ്ത ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത് തന്റെ പേര് മരണത്തിനു തൊട്ടു മുമ്പുവരെ നിരവധി തവണ ഗൂഗിളില്‍ തിരഞ്ഞതായി നടന്റെ മരണം അന്വേഷിക്കുന്ന മുംബൈ പോലിസിലെ അന്വേഷണോദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. തന്റെ ലാപ്‌ടോപ്പിലും മൊബൈലിലുമാണ് സുശാന്ത് തിരച്ചില്‍ നടത്തിയത്. ഫോറന്‍സിക് പരിശോധനയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

തന്റെ മരണത്തിന് തൊട്ടു മുന്‍ മാസങ്ങളില്‍ സുശാന്ത് ബൈപോളാര്‍ രോഗത്തിനുള്ള മരുന്നുകള്‍ കഴിച്ചിരുന്ന വിവരം കണ്ടെത്തിയിട്ടുണ്ട്. ജൂലൈ 14നാണ് സുശാന്ത് ആത്മഹത്യ ചെയ്തത്. ജൂണ്‍ 9ന് ആത്മഹത്യ ചെയ്ത മാനേജര്‍ ദിശ സാലിയന്റെ പേരും തന്റെ പേരിനൊപ്പം സുശാന്ത് ഗൂഗിള്‍ ചെയ്തിരുന്നു.

മാനേജറുടെ മരണവുമായി തന്നെ ബന്ധപ്പെടുത്തുമോ എന്ന ഭയമായിരുന്നു തിരച്ചലിനു പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

''സുശാന്തിന് ബൈപോളാര്‍ വൈകല്യം ഉണ്ടായിരുന്ന വിവരം പുറത്തുവന്നിട്ടുണ്ട്. അതിനുള്ള ചികില്‍സയും തേടിയിരുന്നു, മരുന്നും കഴിച്ചിരുന്നു. എങ്കിലും ഏത് സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്യേണ്ടിവന്നതെന്ന കാര്യം പോലിസിന്റെ അന്വേഷണ പരിധിയിലുണ്ട്-മുംബൈ പോലിസ് മേധാവി പരം ബീര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി ഒരു പാര്‍ട്ടിയിലെയും ഒരു രാഷ്ട്രീയനേതാവിന്റെ പേരും പുറത്തുവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനുളള തെളിവുകളും ലഭച്ചിട്ടില്ല.

മരണത്തില്‍ നടി രേഹ ചക്രവര്‍ത്തിക്ക് പങ്കുണ്ടെന്ന് സുശാന്തിന്റെ കുടുംബം ആരോപിച്ചിരുന്നു. താരത്തില്‍ നിന്ന് ഇവര്‍ പണം തട്ടിയെടുത്തതായും കുടുംബം പരാതിപ്പെട്ടു. അക്കൗണ്ടില്‍ നിന്ന് 15 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പിതാവ് ബീഹാര്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അന്വേഷത്തിനിടയില്‍ ഇതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. 18 കോടി രൂപ അക്കൗണ്ടില്‍ ഉണ്ടായിരുന്നു. 4.5 കോടി ഇപ്പോഴും അതിലുണ്ട്. രേഹ ചക്രവര്‍ത്തിയുടെ അക്കൗണ്ടിലേക്ക് പണം പോയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it