Latest News

12 എംപിമാരുടെ സസ്‌പെന്‍ഷന്‍: സോണിയാഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഡല്‍ഹിയില്‍; ക്ഷണിക്കപ്പെട്ടവരില്‍ ത്രിണമൂലില്ല

12 എംപിമാരുടെ സസ്‌പെന്‍ഷന്‍: സോണിയാഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഡല്‍ഹിയില്‍; ക്ഷണിക്കപ്പെട്ടവരില്‍ ത്രിണമൂലില്ല
X

ന്യൂഡല്‍ഹി: 12 രാജ്യസഭാ എംപിമാരുടെ സസ്‌പെന്‍ഷന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത പ്രതിപക്ഷ കക്ഷികളുടെ യോഗം ഡല്‍ഹിയില്‍ തുടങ്ങി. സോണിയാ ഗാന്ധിയുടെ ഡല്‍ഹി വസതിയിലാണ് യോഗം നടക്കുന്നത്. കോണ്‍ഗ്രസ്സിനു പുറമെ എന്‍സിപി, ഡിഎംകെ, ശിവസേന, സിപിഎം, നാഷണല്‍ കോണ്‍ഫ്രന്‍സ് തുടങ്ങി അഞ്ച് പാര്‍ട്ടികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുളളത്.

എന്‍സിപിയുടെ ശരത് പവാര്‍, ശിവസേനയുടെ സഞ്ജയ് റാവത്ത്, ഡിഎംകെയുടെ ടി ആര്‍ റാവു, സിപിഎമ്മിന്റെ സീതാറം യച്ചൂരി, നാഷണല്‍ കോണ്‍ഫ്രന്‍സിലെ ഫാറൂഖ് അബ്ദുള്ള തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ക്കു പുറമെ രാഹുലും യോഗത്തില്‍ ഹാജരായിട്ടുണ്ട്.

സസ്‌പെന്‍ഷന്‍ പ്രതിസന്ധി പരിഹരിക്കാനുള്ള മാര്‍ഗം സ്പീക്കറുമായി കൂടിയാലോച്ച് കണ്ടെത്താന്‍ ശരദ്പവാറിനെ നിയോഗിക്കാന്‍ യോഗം തീരുമാനിച്ചു.

കോണ്‍ഗ്രസ് മുന്‍കയ്യെടുത്തു നടക്കുന്ന യോഗത്തില്‍ തൃണമൂലിന് ക്ഷണമില്ല.

എംപിമാരുടെ സസ്‌പെന്‍ഷന്‍ പ്രശ്‌നം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

സസ്‌പെന്‍ഷനെതിരേ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങളാണ് പാര്‍ലമെന്റില്‍ അരങ്ങേറുന്നത്.

എംപിമാര്‍ മാപ്പ് പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. മാപ്പ് പറയില്ലെന്നാണ് എംപിമാരുടെ നിലപാട്.

Next Story

RELATED STORIES

Share it