Latest News

വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോരുന്നുവെന്ന് സംശയം: ഹൈദരാബാദില്‍ വോട്ടര്‍മാരുടെ പേര് ചേര്‍ത്തെന്ന സന്ദേശം ലഭിക്കുന്നത് ബിജെപി നേതാക്കളുടെ ഫോണില്‍ നിന്ന്

വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോരുന്നുവെന്ന് സംശയം: ഹൈദരാബാദില്‍ വോട്ടര്‍മാരുടെ പേര് ചേര്‍ത്തെന്ന സന്ദേശം ലഭിക്കുന്നത് ബിജെപി നേതാക്കളുടെ ഫോണില്‍ നിന്ന്
X

ഹൈദരാബാദ്: വോട്ടര്‍മാരുടെ പേരുവിവരങ്ങള്‍ ബിജെപി ചോര്‍ത്തുന്നതായി സംശയമുയരുന്നു. ഹൈദരാബാദ് നഗരവാസികളാണ് ഡാറ്റ ചോര്‍ന്നുപോകുന്നുണ്ടെന്ന സംശയവുമായി രംഗത്തുവന്നത്. നഗരത്തില്‍ അര ഡസന്‍ ആളുകള്‍ക്കെങ്കിലും ബിജെപി നേതാവ് എന്‍ രാമചന്ദ്രര്‍ റാവുവില്‍ നിന്ന് പട്ടികയില്‍ പേര് ചേര്‍ത്ത വിവരം പരാമര്‍ശിച്ചുകൊണ്ടുളള മൊബൈല്‍ സന്ദേശം ലഭിച്ചതാണ് സംശയത്തിന് ഇടവരുത്തിയത്.

എച്ച്‌വൈഡി ആര്‍ആര്‍ എംബിഎന്‍ആര്‍ എംഎല്‍സി നിയോജകമണ്ഡലത്തിലെ പട്ടികയില്‍ നിങ്ങളെ ഒരു വോട്ടറായി ചേര്‍ത്തിട്ടുണ്ടെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഞാന്‍ അതീവ സന്തുഷ്ടനാണ്. മെച്ചപ്പെട്ട സമൂഹത്തിനായി പ്രവര്‍ത്തിക്കാന്‍ എനിക്ക് മറ്റൊരു അവസരം നല്‍കുന്നതിന് നിങ്ങളുടെ പിന്തുണയും അനുഗ്രഹവും പ്രതീക്ഷിക്കുന്നു,'- ബിജെപി നേതാക്കളിനിന്ന് ലഭിക്കുന്ന സന്ദേശത്തില്‍ പറയുന്നു.

ഇത്തരം ഡാറ്റ, ബിജെപിക്ക് എങ്ങനെയാണ് ലഭിക്കുന്നതെന്ന് പലരും നേരത്തെത്തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.

'ഞാന്‍ തെലങ്കാനയിലെ എംഎല്‍സി വോട്ടര്‍ പട്ടികയ്ക്കായി രജിസ്റ്റര്‍ ചെയ്തു, എന്റെ എന്റോള്‍മെന്റിനെക്കുറിച്ച് എനിക്ക് ബിജെപി ഗ്ലോബല്‍ ലീഡറില്‍ നിന്ന് ഒരു സന്ദേശം ലഭിക്കുന്നു. എന്റെ വിശദാംശങ്ങള്‍ ബിജെപിയ്ക്ക് എങ്ങനെയാണ് ലഭിക്കുന്നത്? മുഷ്യാവകശാ പ്രവര്‍ത്തകനായ ശ്രീനിവാസ കൊടാലി ട്വീറ്റ് ചെയ്തു. അതേസമയം കോണ്‍ഗ്രസ്സിനു ടിആര്‍എസ്സിനു ഇത്തരം വിവരങ്ങള്‍ ചോര്‍ന്നുകിട്ടിയിട്ടുണ്ട്. പക്ഷേ, രണ്ട് പാര്‍ട്ടികളും ആരോപണം നിഷേധിച്ചു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം പുറത്തുവന്നിട്ടില്ല. 2014 തിരഞ്ഞെടുപ്പില്‍ നിരവധി പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് ബോധപൂര്‍വം ഒഴിവാക്കിയതായി ആരോപണമുയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it