Latest News

വളണ്ടിയര്‍ക്ക് രോഗലക്ഷണം; ചൈനീസ് കൊവിഡ് വാക്‌സിന്റെ പരീക്ഷണം പെറു നിര്‍ത്തിവച്ചു

ഗില്ലന്‍ബാരി സിന്‍ഡ്രോം എന്ന രോഗാവസ്ഥക്ക് സമാനമായ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതായി മുഖ്യ ഗവേഷകനായ ജര്‍മന്‍ മലാഗ മാധ്യമങ്ങളോട് വ്യക്തമാക്കി.

വളണ്ടിയര്‍ക്ക് രോഗലക്ഷണം; ചൈനീസ് കൊവിഡ് വാക്‌സിന്റെ പരീക്ഷണം പെറു നിര്‍ത്തിവച്ചു
X

ലിമ: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച വോളന്റിയര്‍മാരില്‍ ഒരാള്‍ക്ക് ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ചൈനീസ് കോവിഡ് വാക്‌സിന്റെ ശാസ്ത്രീയ പരീക്ഷണങ്ങള്‍ പെറു താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ചൈനീസ് കമ്പനിയായ സിനോഫാം നിര്‍മിച്ച മരുന്ന് സ്വീകരിച്ചതിനു പിന്നാലെ വോളന്റിയര്‍ക്ക് കൈകള്‍ ചലിപ്പിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി കണ്ടെത്തി. ഇതോടെയാണ് തുടര്‍ന്നാണ് പരീക്ഷണം നിര്‍ത്തിവെക്കാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ആവശ്യപ്പെട്ടത്. ഗില്ലന്‍ബാരി സിന്‍ഡ്രോം എന്ന രോഗാവസ്ഥക്ക് സമാനമായ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതായി മുഖ്യ ഗവേഷകനായ ജര്‍മന്‍ മലാഗ മാധ്യമങ്ങളോട് വ്യക്തമാക്കി. കൈകളുടെയും കാലുകളുടെയും ചലനത്തെ ബാധിക്കുന്ന അപൂര്‍വ രോഗമാണ് ഇത്.

12,000 ത്തോളം പേരില്‍ നടത്തിയ സിനോഫാം വാക്‌സിന്റെ ശാസ്ത്രീയ പരീക്ഷണം പെറു ഈ ആഴ്ച അവസാനിപ്പിക്കും. അതേസമയം അര്‍ജന്റീന, റഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിലെ സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 60,000 പേര്‍ ഇതുവരെ സിനോഫാം വാക്‌സിന്‍ എടുത്തിട്ടുണ്ട്.




Next Story

RELATED STORIES

Share it