Latest News

സിറിയയില്‍ പുതിയ ഇടക്കാല സര്‍ക്കാര്‍

സിറിയയില്‍ പുതിയ ഇടക്കാല സര്‍ക്കാര്‍
X

ദമസ്‌കസ്: സിറിയയില്‍ പുതിയ ഇടക്കാല സര്‍ക്കാര്‍ പ്രഖ്യാപിച്ച് പ്രസിഡന്റ് അഹമ്മദ് അല്‍ ഷറ. പുതിയ സര്‍ക്കാരില്‍ 23 മന്ത്രിമാരുണ്ട്. ഡിസംബര്‍ എട്ടിന് ബശ്ശാറുല്‍ അസദിനെ പുറത്താക്കിയ ശേഷമുള്ള നിര്‍ണായക മാറ്റങ്ങളില്‍ ഒന്നാണ് ഇത്. ഗതാഗത മന്ത്രിയായി അലവി വിഭാഗക്കാരനായ യാരുബ് ബദറിനെ നിയമിച്ചിട്ടുണ്ട്. ഡ്രൂസ് വിഭാഗത്തില്‍ നിന്നുള്ള അംഗാദ് ബദറാണ് കൃഷിമന്ത്രി. ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള ഹിന്ദ് കബാവത്തിനെ സാമൂഹിക കാര്യ-തൊഴില്‍ വകുപ്പ് മന്ത്രിയായും നിയമിച്ചു. നിലവിലെ പ്രതിരോധമന്ത്രിയായ മുര്‍ഹഫ് അബു ഖസ്‌റയും വിദേശകാര്യമന്ത്രി അസാദ് അല്‍ ശിബാനിയും തുടരും. ചരിത്രത്തില്‍ ആദ്യമായി കായിക മന്ത്രാലയവും എമര്‍ജന്‍സി മന്ത്രാലയവും രൂപീകരിച്ചു. വൈറ്റ് ഹെല്‍മെറ്റ് എന്ന സംഘടനയുടെ മേധാവിയായ റഈദ് അല്‍ സാലിഹാണ് എമര്‍ജന്‍സി മന്ത്രാലയത്തെ നയിക്കുക.

Next Story

RELATED STORIES

Share it