Latest News

താലിബാനെ അഫ്ഗാന്‍ സര്‍ക്കാരായി അംഗീകരിക്കില്ല; നിലപാട് വ്യക്തമാക്കി കാനഡ

താലിബാനെ അഫ്ഗാന്‍ സര്‍ക്കാരായി അംഗീകരിക്കില്ല; നിലപാട് വ്യക്തമാക്കി കാനഡ
X

ന്യൂഡല്‍ഹി: താലിബാനെ അഫ്ഗാന്‍ സര്‍ക്കാരായി അംഗീകരിക്കില്ലെന്ന് കാനഡ. താലിബാനെ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിവിധ ലോകരാജ്യങ്ങള്‍ക്കിടയില്‍ സജീവ വിഷയമായിരിക്കുമ്പോഴാണ് നിലപാട് കടുപ്പിച്ച് കാനഡ രംഗത്തുവന്നത്. താലിബാന്‍ സായുധ സംഘത്തെ അഫ്ഗാന്‍ സര്‍ക്കാരായി അംഗീകരിക്കില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. താലിബാന്‍ ബലം പ്രയോഗിച്ചാണ് അഫ്ഗാന്റെ ഭരണം കരസ്ഥമാക്കിയതെന്നും ഇസ് ലാമിക മതയാഥാസ്ഥിതിക സംഘടനയെ അഫ്ഗാന്‍ സര്‍ക്കാരായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താലിബാനെ അഫ്ഗാന്‍ സര്‍ക്കാരിന്റെ ഭാഗമായി കാണാന്‍ ആവില്ല. അത്തരമൊരു പദ്ധതിയും ആലോചനയിലില്ല. അവര്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെയാണ് അട്ടിമറിച്ചത്- അദ്ദേഹം പറഞ്ഞു.

അതേസമയം റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ നിലപാടുകള്‍ താലിബാന് അുകൂലമാണ്. താലിബാനെ അംഗീകരിക്കാനും സാധ്യതയുണ്ട്.

Next Story

RELATED STORIES

Share it