Latest News

കൊറോണ; തമിഴ്നാട്ടിലും ലോക്ക് ഡൗണ്‍ നീട്ടി

ഇതോടെ ഏഴ് സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നീട്ടിയത്.

കൊറോണ; തമിഴ്നാട്ടിലും ലോക്ക് ഡൗണ്‍ നീട്ടി
X

ചെന്നൈ: കൊറോണ പടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ കാലാവധി നീട്ടി തമിഴ്നാട് സര്‍ക്കാര്‍. ഏപ്രില്‍ 30 വരെ ലോക്ക് ഡൗണ്‍ തുടരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി അറിയിച്ചു. ഇതോടെ ഏഴ് സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ചാണ് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടിയത്. ലോക്ക് ഡൗണ്‍ നീട്ടുന്ന ഏഴാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. നേരത്തെ മഹാരാഷ്ട്ര, പഞ്ചാബ്, ഒഡീസ, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ 30 വരെക്ക് നീട്ടിയിരുന്നു. അവശ്യവസ്തുക്കള്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ലോക്ക് ഡൗണ്‍ നീട്ടണമെന്ന് നേരത്തെ ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനും ആവശ്യപ്പെട്ടിരുന്നു. അവശ്യവസ്തുക്കള്‍ പല ഭാഗങ്ങളിലും ലഭിക്കുന്നില്ലെന്നും ഡിഎംകെ പരാതിപ്പെട്ടിരുന്നു. കൊറോണ രോഗം ബാധിച്ച് ഒമ്പത് പേര്‍ മരിച്ച തെലങ്കാനയില്‍ ശനിയാഴ്ച ലോക്ക് ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ കേരളത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. അതേസമയം മുഖ്യമന്ത്രിമാരുടെ അഭിപ്രായം കണക്കിലെടുത്ത് നാളെ രാവിലെ 10ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് വൈറസ് ബാധയുടെ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനം കാത്തിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. നേരത്തേ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it