- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടാന്‍സാനിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തടാകത്തില്‍ പതിച്ചു (വീഡിയോ)
ദാറുസ്സലാം: ടാന്‍സാനിയയിലെ ബുക്കാബോയില്‍ യാത്രാ വിമാനം ലാന്‍ഡിങ്ങിന് ശ്രമിക്കവെ നിയന്ത്രണം നഷ്ടപ്പെട്ട് തടാകത്തിലേക്ക് വീണു. 26 യാത്രികരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. അപകടത്തില്‍ ജീവഹാനി റിപോര്‍ട്ട് ചെയ്തിട്ടില്ല. തലസ്ഥാനമായ ദാറുസ്സസലാമില്‍ നിന്ന് ബുക്കാബോയിലേക്ക് സഞ്ചരിക്കുകയായിരുന്ന ടാന്‍സാനിയയിലെ ഏറ്റവും വലിയ സ്വകാര്യ എയര്‍ലൈനായ പ്രിസിഷന്‍ എയര്‍ വിമാനമാണ് വിക്ടോറിയ തടാകത്തില്‍ പതിച്ചത്.
Tanzania's Precision Air plane crash lands into Lake Victoria as it attempted to land at Bukoba Airport.
— NTV Kenya (@ntvkenya) November 6, 2022
Reports say the crash was occasioned by bad weather; rescue efforts of 49 passengers on board underway.
📹: Courtesy pic.twitter.com/BZsSbRdQIi
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. കനത്ത മഴ മൂലം ബുക്കാബോ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിക്കവേയാണ് വിമാനം തകര്‍ന്ന് വീണത്. തടാകത്തോടു ചേര്‍ന്ന ബുക്കോബാ വിമാനത്താവളത്തില്‍ നിന്നും കഷ്ടിച്ചു നൂറുമീറ്റര്‍ മാറിയാണ് അപകടം നടന്നത്.
Precision Air flight plunges into Lake Victoria when landing at Bukoba Airport in Tanzania, authorities say rescue operations underway
— Citizen TV Kenya (@citizentvkenya) November 6, 2022
🎥: Courtesy pic.twitter.com/WJLYfGeVjw
പിഡബ്ല്യു 494 എന്ന കോഡുള്ള വിമാനത്തിലെ 39 യാത്രികരും നാല് ജീവനക്കാരുമാണുണ്ടായിരുന്നതെന്ന് വിമാന കമ്പനി അറിയിച്ചു. പൂര്‍ണമായും മുങ്ങിയ വിമാനത്തില്‍ നിന്ന് ആളുകളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളത്തില്‍ ഏറക്കുറെ മുങ്ങിയ വിമാനം കെട്ടിവലിച്ച് കരയിലെത്തിച്ചു.
RELATED STORIES
ജിദ്ദ കേരള പൗരാവലിയുടെ കമ്മ്യൂണിറ്റി പ്രീമിയം പ്ലസ് പ്രിവിലേജ് കാര്‍ഡ് ...
14 Dec 2024 3:02 PM GMTബഹ്റൈനിലെ ജില്ലാ കപ്പ് സീസണ്-2 ഡിസംബര്‍ 12ന് തുടങ്ങും
9 Dec 2024 7:22 AM GMTഅബ്ദുര്‍റഹീമിന്റെ മോചനം നീളും; വിധി പ്രസ്താവം വീണ്ടും മാറ്റി റിയാദ്...
8 Dec 2024 10:37 AM GMTകുവൈത്ത് ഗള്‍ഫ് ബാങ്കിന്റെ 700 കോടി തട്ടി; 1425 മലയാളികള്‍ക്കെതിരേ...
6 Dec 2024 1:28 PM GMTതണുപ്പകറ്റാന്‍ മുറിയില്‍ വിറക് കത്തിച്ചു; പുക ശ്വസിച്ച് മലയാളിക്ക്...
1 Dec 2024 12:49 PM GMTയാത്രക്കാരെ സ്വാഗതം ചെയ്ത് റിയാദ് മെട്രോ (വീഡിയോ)
1 Dec 2024 10:25 AM GMT