Latest News

പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാന്‍ ടെലി വോട്ടിങ്ങ്; പ്രതികരിച്ചത് 80 ലക്ഷം പേര്‍

പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാന്‍ ടെലി വോട്ടിങ്ങ്; പ്രതികരിച്ചത് 80 ലക്ഷം പേര്‍
X

ഛണ്ഡീഗഢ്: പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാന്‍ പ്രഖ്യാപിച്ച ടെലി വോട്ടിങില്‍ ഇതുവരെ പ്രതികരിച്ചത് 87 ലക്ഷം പേര്‍. ഇതില്‍ തിരഞ്ഞെടുക്കുന്നവരെയാണ് ഫെബ്രുവരി 14ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മല്‍സിരിപ്പിക്കുക.

പഞ്ചാബില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നതിനായി എഎപി പുറത്തുവിട്ട ഫോണ്‍ നമ്പറില്‍ കേവലം 24 മണിക്കൂറിനുള്ളില്‍ എട്ട് ലക്ഷത്തിലധികം ആളുകളാണ് പ്രതികരിച്ചത്- പാര്‍ട്ടി നേതാവും പ്രതിപക്ഷനേതാവുമായ ഹര്‍പാല്‍ സിങ് ചീമ പറഞ്ഞു.

24 മണിക്കൂറിനുള്ളില്‍ 3 ലക്ഷം വാട്‌സ് ആപ് സന്ദേശങ്ങളും 4 ലക്ഷം ഫോണ്‍കോളുകളും 50,000 ടെക്റ്റ് മെസേജുകളും ഒരു ലക്ഷം വോയ്‌സ് മെസേജുകളും ലഭിച്ചു.

മുഴുവന്‍ ഡാറ്റയും ശേഖരിച്ച ശേഷം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുമന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് മല്‍സരം മുറുകിയ സാഹചര്യത്തിലാണ് അസാധാരണ പരിഹാരവുമായി ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്രിവാള്‍ രംഗത്തെത്തിയത്. വോട്ട് ചെയ്യാനുളള ഫോണ്‍ നമ്പറും പുറത്തുവിട്ടു. 7074870748 ഫോണിലേക്ക് അഭിപ്രായം അറിയിക്കാനായിരുന്നു നിര്‍ദേശം. ജനുവരി 17ന് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. അന്ന് അഞ്ച് മണിവരെ സന്ദേശമയക്കാം.

Next Story

RELATED STORIES

Share it