Latest News

ആന്ധ്രയില്‍ ക്ഷേത്രമതില്‍ തകര്‍ന്നുവീണ് എട്ടുപേര്‍ മരിച്ചു

ആന്ധ്രയില്‍ ക്ഷേത്രമതില്‍ തകര്‍ന്നുവീണ് എട്ടുപേര്‍ മരിച്ചു
X

അമരാവതി: ആന്ധ്രയില്‍ ക്ഷേത്രത്തില്‍ മതില്‍ തകര്‍ന്നുവീണ് എട്ടുപേര്‍ മരിച്ചു. വിശാഖപട്ടണത്തിന് അടുത്ത് സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തില്‍ ഇന്നലെ രാത്രിയാണ് സംഭവം. മരിച്ചവരില്‍ നാലു പേര്‍ സ്ത്രീകളാണ്. മതില്‍ തകര്‍ന്ന് വീണതിനെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തിയോടെ ചിതറി ഓടിയതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. ക്ഷേത്രത്തില്‍ ചന്ദനോത്സവം എന്ന പ്രധാനപ്പെട്ട ഉത്സവം നടക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ വിശാഖപട്ടണം കിങ് ജോര്‍ജ് ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് ഇന്നലെ രാത്രി കനത്ത മഴ പെയ്തിരുന്നു. അതാണ് മതില്‍ തകര്‍ന്ന് വീഴാന്‍ കാരണമായത്.

Next Story

RELATED STORIES

Share it