Latest News

ആന്റിലയ്ക്കു സമീപത്തുനിന്ന് സ്‌ഫോടകവസ്തു കണ്ടെടുത്ത സംഭവം: സച്ചിന്‍ വാസെയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

ആന്റിലയ്ക്കു സമീപത്തുനിന്ന് സ്‌ഫോടകവസ്തു കണ്ടെടുത്ത സംഭവം: സച്ചിന്‍ വാസെയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു
X

മുംബൈ: മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്കു സമീപത്തുനിന്ന് സ്‌ഫോടകവസ്തു നിറച്ച കാറ് കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ മുന്‍ മുംബൈ പോലിസ് ക്രൈംബ്രാഞ്ച് ഓഫിസര്‍ സച്ചിന്‍ വാസെയെ കോടതി എന്‍ഐഎ കസ്റ്റിഡിയില്‍ വിട്ടു. ഏപ്രില്‍ മൂന്നുവരെയാണ് സച്ചിന്‍ വാസെയെ കസ്റ്റിഡിയില്‍ വിട്ടിട്ടുള്ളത്. മുംബൈയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ മാസമാണ് ആന്റിലയ്ക്കു സമീപത്തുനിന്ന് സ്‌ഫോടകവസ്തു നിറച്ച കാറ് പോലിസ് കണ്ടെടുത്തത്.

തന്നെ അന്വേഷണ ഏജന്‍സികള്‍ കേസില്‍ ബലിയാടാക്കുകയാണെന്ന് സച്ചിന്‍ വാസെ കോടതിയില്‍ പരാതിപ്പെട്ടു.

'' ഇതുവരെ ഞാന്‍ അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിച്ചു. പോലിസ് റിമാന്റില്‍ വീണ്ടും അയക്കരുതെന്ന ഏക അപേക്ഷയാണ് കോടതിക്കു മുന്നില്‍ വയ്ക്കുന്നത്''- സച്ചിന്‍ കോടതിയോട് അപേക്ഷിച്ചു.

ഈ കേസില്‍ താന്‍ ഒന്നര ദിവസം മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചത്. തനിക്ക് പുറമെ മുംബൈ പോലിസിന്റെയും ക്രൈബ്രാഞ്ചിന്റെ സംഘവും അന്വേഷണം നടത്തിയെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എഴുതി നല്‍കാവുന്നതാണെന്ന് കോടതി പ്രതിയോട് നിര്‍ദേശിച്ചു.

''ജലാറ്റിന്‍ നിറച്ച കാറാണ് പൊതുനിരത്തില്‍ നിന്ന് കണ്ടെത്തിയത്. അത് എന്തെങ്കിലും ആവശ്യപ്രകാരമാണോ അതവിടെ വച്ചത്? ഉറപ്പായും ഉദ്ദേശ്യം ജനങ്ങളെ ഭയപ്പെടുത്തുകയാണ്''- എന്‍ഐഎക്കുവേണ്ടി ഹാജരായ അഡി. സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് പറഞ്ഞു.

അംബാനി കുടുംബത്തെ അപായപ്പെടുത്തുമെന്ന് എഴുതിയ രണ്ട് കത്തുകളും എന്‍ഐഎ അഭിഭാഷകന്‍ കോടതിയില്‍ വായിച്ചു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കാന്‍ രണ്ടാമത്തെ കത്ത് അദ്ദേഹം ജഡ്ജിക്കു കൈമാറി.

ബുധനാഴ്ച സച്ചിന്‍ വാസെക്കെതിരേ എന്‍ഐഎ യുഎപിഎ പ്രകാരം കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.

യുഎപിഎ പ്രകാരം ഏറ്റവും കൂടുതല്‍ പോലിസ് കസ്റ്റിഡിയില്‍ വയ്ക്കാവുന്നത് 30 ദിവസമാണ്. അന്വേഷണ ഏജന്‍സിക്ക് അത് 90 ദിവസം വരെ നീട്ടിക്കൊണ്ടുപോകാം.

ഫെബ്രുവരി 25ാം തിയ്യതി അംബാനിയുടെ വീടിനു സമീപത്തുനിന്ന് ഒരു എസ്യുവിയില്‍ സ്‌ഫോടകവസ്തുക്കള്‍കണ്ട കേസിലാണ് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ സച്ചിന്‍ വാസെയെ പോലിസ് അറസ്റ്റ് ചെയ്തത്.

കാറിന്റെ ഉടമയായിരുന്ന മന്‍സുഖ് ഹിരന്റെ മൃതദേഹം മാര്‍ച്ച് 5ന് കണ്ടെടുത്തു. വാസെയുടെ പേര് കേസില്‍ ഉള്‍പ്പെട്ട ആദ്യ ഘട്ടത്തില്‍ത്തന്നെ അദ്ദേഹത്തെ മറ്റൊരു തസ്തികയിലേക്ക് മാറ്റി നിയമിച്ചിരുന്നു.

Next Story

RELATED STORIES

Share it