Latest News

101 വയസുള്ള സമ്മതിദായകയെ പത്തനംതിട്ട ജില്ലാ കളക്ടര്‍ വീട്ടിലെത്തി ആദരിച്ചു

101 വയസുള്ള സമ്മതിദായകയെ  പത്തനംതിട്ട ജില്ലാ കളക്ടര്‍ വീട്ടിലെത്തി ആദരിച്ചു
X

പത്തനംതിട്ട: ജില്ലയിലെ 101 വയസുള്ള വോട്ടറുടെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ആദരിച്ചു. വയോജന ദിനത്തോടനുബന്ധിച്ച് ജില്ലയിലെ നൂറുവയസ് പൂര്‍ത്തിയായ വോട്ടര്‍മാരെ അനുമേദിക്കുന്നതിന്റെ ഭാഗമായാണ് കോഴഞ്ചേരി താലൂക്കിലെ ഇലന്തൂര്‍ ഈസ്റ്റില്‍ പാറപ്പാട്ട് കടക്കല്‍ അന്നമ്മ സാമുവേലിനെ വീട്ടിലെത്തി ജില്ലാ കളക്ടര്‍ ആദരിച്ചത്.

ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ അനുമോദനപത്രവും കളക്ടര്‍ അന്നമ്മ സാമുവേലിന് കൈമാറി. ജില്ലയിലെ വിവിധ താലൂക്കുകളിലായി പത്തൊമ്പത് മുതിര്‍ന്ന പൗരന്‍മാരെ, ഇആര്‍ഒമാരുടെ നേതൃത്വത്തില്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണറുടെ അനുമോദന പത്രം നല്‍കി ആദരിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ മുതിര്‍ന്ന പൗരന്‍മാരുടെ സംഭാവന പരിഗണിച്ചാണ് ആദരിക്കല്‍ ചടങ്ങ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്നത്.

Next Story

RELATED STORIES

Share it