Latest News

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം, വാസ്തവമെന്തെന്ന് ജനങ്ങള്‍ക്കറിയാം; അന്‍വറിനെതിരേ പി ശശി

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം, വാസ്തവമെന്തെന്ന് ജനങ്ങള്‍ക്കറിയാം; അന്‍വറിനെതിരേ പി ശശി
X

തിരുവനന്തപുരം: പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും പച്ചകള്ളവുമാണെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. കേരളത്തിലെ സാമാന്യ ജനങ്ങളുടെ അഭയകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് അന്‍വര്‍ നടത്തുന്ന ഹീനമായ നീക്കങ്ങളാണ് ഇതിനു പിന്നിലെന്നും ശശി പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരേ അഴിമതി ആരോപണം ഉന്നയിച്ചത് പി ശശി പറഞ്ഞിട്ടാണെന്നായിരുന്നു അന്‍വറിന്റെ ആരോപണം. എംഎല്‍എ സ്ഥാനം രാജി വച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അന്‍വര്‍ ഇക്കാര്യം പറഞ്ഞത്.

നുണപറഞ്ഞും നുണപ്രചരിപ്പിച്ചും മാത്രം നിലനില്‍ക്കാന്‍ കഴിയുന്ന ദയനീയമായ അവസ്ഥയിലാണ് അന്‍വര്‍ എത്തിയിരിക്കുന്നതെന്നും ആരോപണങ്ങള്‍ ഉന്നയിച്ച് സ്വയം പരിഹാസ്യനാവുകയാണെന്നും ശശി പറഞ്ഞു.

''വ്യാജ ആരോപണങ്ങള്‍ക്കെതിരെ ഞാന്‍ നിയമനടപടി സ്വീകരിക്കുകയും കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. പ്രസ്തുത കേസില്‍ അന്‍വറിനോട് നേരിട്ട് ഹാജരാവാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്ന് പോലും തെളിയിക്കാന്‍ കഴിയാത്തതിന്റെ ജാള്യതയിലാണ് ഇപ്പോള്‍ ഇത്തരം ചെയ്തികള്‍'' പി ശശി പറഞ്ഞു.

വാസ്തവമെന്തെന്ന് ജനം തിരിച്ചറിയുമെന്നും ഇപ്പോള്‍ തനിക്കെതിരേ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ശശി കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it